കോഴിക്കോട്:കൗതുകമായി മുക്കം നഗരസഭയുടെ 'നീന്തി വാ മക്കളെ' പദ്ധതി ഉദ്ഘാടനം. മൂന്നര വയസുകാരി (rena fathima) റെന ഫാത്തിമയാണ് പദ്ധതി നീന്തി ഉദ്ഘാടനം ചെയ്‌തത് (swimming child kerala). വിദ്യാർഥികൾക്ക് നീന്തൽ പരിശീലനം നടത്തി സർട്ടിഫിക്കറ്റ് നൽകാനുള്ള മുക്കം നഗരസഭ യുടെ പദ്ധതിയാണ് "നീന്തി വാ മക്കളേ".
പുഴ നീന്തിക്കടന്ന് വാർത്തകളിലൂടെ ശ്രദ്ധേയയായ താരമാണ് മൂന്നര വയസുകാരി റെന ഫാത്തിമ. ചെറുപ്പത്തിലെ നീന്തൽ പഠിച്ചെടുക്കുന്നതിന് പ്രചോദനം എന്ന നിലയിലാണ് മുക്കം നഗരസഭ റെന ഫാത്തിമയെ നീന്തി വാ പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ആക്കിയത്. മാധ്യമ പ്രവർത്തകനായ റഫീക്ക് തോട്ടുമുക്കത്തിന്‍റെ മകളാണ് റെന ഫാത്തിമ.
പദ്ധതിയുടെ ആദ്യഘട്ടമായി നീന്തൽ അറിയാവുന്ന വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് നൽകാനുള്ള ട്രയൽസ് ഓമശ്ശേരി സ്‌റ്റാർ സ്വിമ്മിംഗ് പൂളിൽ നടന്നു. 216 വിദ്യാർഥികൾക്ക് ട്രയൽസ് വിജയിച്ച് സാക്ഷ്യപത്രം നേടാനായി. പരിപാടിയുടെ രണ്ടാം ഘട്ടം ആയി നീന്തലറിയാത്ത മുഴുവൻ വിദ്യാർഥികൾക്കും പ്രാദേശിക അടിസ്ഥാനത്തിൽ പരിശീലനം നൽകും.