കോഴിക്കോട്:നവതിയിലേക്ക് കടക്കുന്ന എം.ടി വാസുദേവൻ നായരെ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി സന്ദർശിച്ചു. 15 മിനിറ്റോളം എം.ടിയുമായി കൂടിക്കാഴ്‌ച നടത്തിയ വേണുഗോപാൽ, മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന് ആയുരാരോഗ്യ സൗഖ്യം നേർന്നാണ് മടങ്ങിയത്.
എം.ടിയെ സന്ദർശിച്ച് കെ.സി വേണുഗോപാൽ; നവതിയിലേക്ക് അടുത്ത ഇതിഹാസ കഥാകാരന് ആശംസകൾ നേർന്നു
ജൂലൈ 15ന് 89-ാം ജന്മദിനം ആഘോഷിച്ച എം.ടി 'ഓളവും തീരവും' സിനിമയുടെ ലൊക്കേഷനില്‍ വച്ച് മോഹൻലാൽ, പ്രിയദർശൻ, സന്തോഷ് ശിവന്‍ തുടങ്ങിയവരോടൊപ്പമാണ് പിറന്നാൾ ആഘോഷിച്ചത്.
എം.ടിയെ സന്ദർശിച്ച് കെ.സി വേണുഗോപാൽ; നവതിയിലേക്ക് അടുത്ത ഇതിഹാസ കഥാകാരന് ആശംസകൾ നേർന്നു
പിറന്നാള്‍ ദിവസം ഡൽഹിയിൽ ആയിരുന്നതിനാൽ തനിക്ക് എം.ടിയെ നേരിട്ട് കണ്ട് ആശംസ അറിയിക്കാൻ സാധിച്ചില്ലെന്നും, ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ വീട്ടിലെത്തി കണ്ട് ആശംസ അറിയിച്ചതെന്നും കെ.സി വേണുഗോപാൽ പറഞ്ഞു. എഴുത്തുകാരെയും സാഹിത്യകാരൻമാരെയും പങ്കെടുപ്പിച്ച് നടത്തിയ സാംസ്‌കാരിക സദസോടെയായിരുന്നു കോഴിക്കോട്ട് നടക്കുന്ന കെ.പി.സി.സി ചിന്തൻ ശിബിരത്തിന് തുടക്കം കുറിച്ചത്.
READ MORE: പിറന്നാൾ നിറവില്‍ എം.ടി; സിനിമ ലൊക്കേഷനില്‍ മധുരം പങ്കിട്ട് ആഘോഷം