കോഴിക്കോട്: കാസർകോട് ഔഫ് അബ്‌ദു റഹ്മാന്‍റെ കൊലപാതകത്തിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീം. നിലവിലെ അന്വേഷണ സംഘം വിപുലീകരണം. പ്രതികളെ സംരക്ഷിക്കാൻ മുസ്ലീം ലീഗ് ജില്ലാ നേതൃത്വം ശ്രമിക്കുന്നു. ഗൂഢാലോചനയെ കുറിച്ച് അന്വേഷണം ആവശ്യമാണ്. ലീഗും ആർഎസ്എസും മത ധ്രുവീകരണത്തിന് ശ്രമിക്കുന്നു. രണ്ട് കൂട്ടരും പരസ്പര സഹായത്തിലാണ് അവിടെ പ്രവർത്തിക്കുന്നതെന്നും എഎ റഹീം ആരോപിച്ചു.
കാസർകോട് കൊലപാതകം; ഗൂഢാലോചനയെന്ന് എഎ റഹീം - അന്വേഷണ സംഘം
നിലവിലെ അന്വേഷണ സംഘം വിപുലീകരണമെന്ന് ഡിവൈഎഫ്ഐ. പ്രതികളെ സംരക്ഷിക്കാൻ മുസ്ലീം ലീഗ് ജില്ലാ നേതൃത്വം ശ്രമിക്കുന്നു. ഗൂഢാലോചനയെ കുറിച്ച് അന്വേഷണം ആവശ്യമാണ്. ലീഗും ആർഎസ്എസും മത ധ്രുവീകരണത്തിന് ശ്രമിക്കുന്നതായും ഡിവൈഎഫ്ഐ.
ഒറ്റ കുത്തിനാണ് ഔഫിനെ കൊന്നത്. ലീഗിന് പോപ്പുലർ ഫ്രണ്ടിന്‍റെ സഹായത്തോടെ ആയുധ പരിശീലനം ലഭിക്കുന്നുണ്ട്. ജമാ അത്ത് ഇസ്‌ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്‍റെയും തടവറയിലാണ് ലീഗ്. അടിത്തറ നഷ്ടപ്പെടുന്ന ഇടങ്ങളിൽ ലീഗ് എതിർ ശബ്ദങ്ങളെ ആയുധം ഉപയോഗിച്ചു ഇല്ലാതാക്കുകയാണ്. കുഞ്ഞാലിക്കുട്ടിയുടെ മടങ്ങിവരവ് ഒരു ചെറുപ്പക്കാരന്‍റെ ചോര കൊണ്ട് ആഘോഷിക്കുകയാണ്. ഔഫിന്‍റെ കൊലപാതകത്തിൽ കെപിസിസി നേതൃത്വം മിണ്ടുന്നില്ലെന്നും എഎ റഹീം ആരോപിച്ചു.
കോൺഗ്രസ് ലീഗിന്‍റെ തടവറയിലാണെന്ന് പറഞ്ഞ റഹീം, ഔഫിന്‍റെ മരണം പ്രധാന വാർത്തയായി മാധ്യമങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും ആരോപിച്ചു. ഔഫ് എസ്.വൈ.എസ് പ്രവർത്തകനാണ്. അത്തരാക്കാർ ഇടതു പക്ഷത്തേക്ക് വരുന്നത് ലീഗിനെ അസ്വസ്ഥമാക്കുന്നു. ചുവപ്പ് പതാക പുതപ്പിച്ചതടക്കമുള്ള കാര്യങ്ങൾ വീട്ടുകാരുമായി കൂടിയാലോചിച്ചുള്ളതാണ്. മറ്റുള്ള അജണ്ട ജമാഅത്തെ ഇസ്ലാമി തൊടുത്ത് വിടുകയാണെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.