കേരളം

kerala

ETV Bharat / state

ബേപ്പൂർ ഹാർബറിൽ കാരുണ്യ മറൈൻ ആംബുലൻസ് സജ്ജം - കോഴിക്കോട്

കാരുണ്യ മറൈൻ ആംബുലൻസിന് ഒരുക്കിയ സ്വീകരണം വി.കെ.സി മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ബേപ്പൂരിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഹാർബറിൻ്റെ മുഖച്ഛായ തന്നെ മാറുമെന്ന് അദ്ദേഹം പറഞ്ഞു.

Karunya Marine Ambulance ready Beypore Harbor  ബേപ്പൂർ ഹാർബറിൽ കാരുണ്യ മറൈൻ ആംബുലൻസ് സജ്ജം  കോഴിക്കോട്  മത്സ്യതൊഴിലാളികളുടെ ദീർഘകാലത്തെ ആവശ്യം
ബേപ്പൂർ ഹാർബറിൽ കാരുണ്യ മറൈൻ ആംബുലൻസ് സജ്ജം

By

Published : Jan 30, 2021, 3:39 PM IST

കോഴിക്കോട്:ബേപ്പൂരില്‍ മറൈൻ ആംബുലൻസ് എന്ന മത്സ്യതൊഴിലാളികളുടെ ദീർഘകാലത്തെ ആവശ്യം യാഥാർഥ്യമായി. അതിവേഗ രക്ഷാപ്രവർത്തനത്തിന് സഹായകമാകുന്ന കാരുണ്യ മറൈൻ ആംബുലൻസാണ് ബേപ്പൂർ ഹാർബറിൽ സജ്ജമായത്. 24 മണിക്കൂറും മറൈൻ ആംബുലൻസ് രക്ഷാപ്രവർത്തനത്തിനായുണ്ടാകും.

ബേപ്പൂർ ഹാർബറിൽ കാരുണ്യ മറൈൻ ആംബുലൻസ് സജ്ജം

കാരുണ്യ മറൈൻ ആംബുലൻസിന് ഒരുക്കിയ സ്വീകരണം വി.കെ.സി മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. ബേപ്പൂരിൽ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ ഹാർബറിൻ്റെ മുഖച്ഛായ തന്നെ മാറുമെന്ന് അദ്ദേഹം പറഞ്ഞു. ദുരന്തമുഖത്ത് വച്ചുതന്നെ പ്രാഥമിക ചികിത്സ നൽകി അതിവേഗം കരയിലെത്തിച്ച് ജീവൻ രക്ഷിക്കുന്നതിനാണ് മറൈൻ ആംബുലൻസ് സജ്ജമാക്കാൻ സർക്കാർ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ആദ്യഘട്ടത്തിൽ മൂന്ന് മറൈൻ ആംബുലൻസുകൾ നിർമിക്കുന്നതിനാണ് കൊച്ചിൻ ഷിപ്പ് യാർഡുമായി കരാറിലേർപ്പെട്ടത്. ഒരു ബോട്ടിന് 6. 08 കോടി രൂപ നിരക്കിൽ 18.24 കോടി രൂപയാണ് പദ്ധതിയുടെ മൊത്തം ചെലവ്. 23 മീറ്റർ നീളവും 5.5 മീറ്റർ വീതിയും മൂന്ന് മീറ്റർ ആഴവുമുള്ള മറൈൻ ആംബുലൻസുകൾക്ക് അപകടത്തിൽ പെടുന്ന 10 പേരെ ഒരേ സമയം സുരക്ഷിതമായി കിടത്തി കരയിൽ എത്തിക്കാൻ സാധിക്കും.

700 എച്ച്.പി വീതമുള്ള രണ്ട് സ്‌കാനിയ എൻജിനുകൾ ഘടിപ്പിച്ചിട്ടുള്ള ആംബുലൻസുകൾക്ക് പരമാവധി 14 നോട്ടിക്കൽ മൈൽ സ്‌പീഡ് ലഭ്യമാകും. ഐ.ആർ.എസ് മാനദണ്ഡങ്ങൾക്ക് വിധേയമായാണ് ബോട്ടുകൾ രൂപകൽപന ചെയ്‌തിട്ടുള്ളത്. പ്രാഥമിക ചികിത്സ ലഭ്യമാക്കാൻ കഴിയുന്ന മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും ഒരുക്കിയിട്ടുള്ള ആംബുലൻസിൽ 24 മണിക്കൂറും പാരാ മെഡിക്കൽ സ്റ്റാഫിൻ്റെ സേവനം ലഭ്യമാകും. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷനിൽ നിന്നുള്ളവരാണ് സാങ്കേതിക ജീവനക്കാർ.

For All Latest Updates

ABOUT THE AUTHOR

...view details