കോഴിക്കോട്: കർഷക മോർച ജില്ലാ പ്രസിഡണ്ട് പിപി മുരളി നയിക്കുന്ന കർഷക മുന്നേറ്റ യാത്ര ആരംഭിച്ചു. കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമത്തിനെതിരെ നടക്കുന്ന കളള പ്രചരണത്തിനെതിരെയാണ് കർഷക മുന്നേറ്റ യാത്ര. പേരാമ്പ്രയിൽ ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി.രമേശ് കർഷക മുന്നേറ്റ യാത്ര ഉദ്ഘാടനം ചെയ്‌തു.
കർഷക മോർച്ചയുടെ കർഷക മുന്നേറ്റ യാത്ര ആരംഭിച്ചു - എം.ടി.രമേശ്
പേരാമ്പ്രയിൽ ബിജെപി സംസ്ഥാന സെക്രട്ടറി എം.ടി.രമേശ് കർഷക മുന്നേറ്റ യാത്ര ഉദ്ഘാടനം ചെയ്‌തു.
കർഷക മോർച്ചയുടെ കർഷക മുന്നേറ്റ യാത്ര ആരംഭിച്ചു.
കാർഷിക നിയമം കർഷകരുടെ സമഗ്രപുരോഗതിക്ക് ആക്കം കൂട്ടുമെന്നും 2022ൽ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയാണ് കേന്ദ്ര സർക്കാർ നയമെന്നും എം.ടി.രമേശ് പറഞ്ഞു. ചടങ്ങിൽ കർഷക മോർച്ച സംസ്ഥാന സെക്രട്ടറി കെ.കെ രജീഷ് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്‍റ് വി കെ സജിവൻ, ജനറൽ സെക്രട്ടറി എം.മോഹനൻ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.