കേരളം

kerala

ETV Bharat / state

തിരുവമ്പാടിയിൽ കർഷക പ്രതിരോധ സദസ് സംഘടിപ്പിച്ചു - KIFA

കേരള ഇൻഡിപെൻഡന്‍റ് ഫാർമേഴ്‌സ് അസോസിയേഷനും കർഷക ശബ്‌ദവും സംയുക്തമായാണ് പ്രതിരോധ സദസ് സംഘടിപ്പിച്ചത്

കർഷക പ്രതിരോധ സദസ്  തിരുവമ്പാടി  കേരള ഇൻഡിപെൻഡന്‍റ് ഫാർമേഴ്‌സ് അസോസിയേഷൻ  കെഐഎഫ്എ  കർഷക ശബ്‌ദം  കർഷക പ്രതിരോധ സദസ് തിരുമ്പാടി  karsaka prethirodha sadas  Thiruvambadi  karsaka prethirodha sadas Thiruvambadi  KIFA  karshaka shabdam
കർഷക പ്രതിരോധ സദസ് തിരുവമ്പാടിയിൽ നടന്നു

By

Published : Mar 3, 2021, 4:43 PM IST

കോഴിക്കോട്: തിരുവമ്പാടിയിൽ കർഷക പ്രതിരോധ സദസ് സംഘടിപ്പിച്ചു. കേരള ഇൻഡിപെൻഡന്‍റ് ഫാർമേഴ്‌സ് അസോസിയേഷനും (കെഐഎഫ്എ) കർഷക ശബ്‌ദവും സംയുക്തമായാണ് പ്രതിരോധ സദസ് സംഘടിപ്പിച്ചത്. അതിരൂക്ഷമായി തുടരുന്ന വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരിപാടി.

കൃഷിയിടത്തിൽ ഇറങ്ങുന്ന കാട്ടുപന്നി, കുരങ്ങ്, മുള്ളൻപന്നി തുടങ്ങിയവയെ കൊല്ലാന്‍ കർഷകനെ അനുവദിക്കുക. കസ്‌തൂരി രംഗൻ റിപ്പോർട്ടിൽ ഉൽപെടുത്തിയിരിക്കുന്ന കെടവൂർ , കോടഞ്ചേരി , നെല്ലിപ്പൊയിൽ, പുതുപ്പാടി, തിരുവമ്പാടി, ചക്കിട്ടപാറ, ചെമ്പനോട, കാവിലുംപാറ, തിനൂർ വില്ലേജുകളിൽ നിന്നും മലബാർ, വയനാട് വന്യജീവി സങ്കേതങ്ങളുടെ ബഫർ സോണിൽ നിന്നും കൃഷിയിടങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും പൂർണമായും ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തിരുവാമ്പാടി ബസ് സ്റ്റാൻഡിൽ വച്ച് കർഷക പ്രതിരോധ സദസ് സംഘടിപ്പിച്ചത്.

പതിറ്റാണ്ടുകളായി കരം അടച്ച് കൈവശം വെച്ചുകൊണ്ടിരിക്കുന്ന കൃഷി ഭൂമി, വനഭൂമിയാണെന്ന അവകാശവാദവുമായി കോഴിക്കോട് ജില്ലയുടെ മലയോര മേഖലയിൽ വനം വകുപ്പ് നടത്തുന്ന നിർബന്ധിത കുടിയിറക്കൽ അവസാനിപ്പിക്കണമെന്നും സദസിൽ ആവശ്യം ഉയര്‍ന്നു. കിഫ ചെയർമാൻ അലക്‌സ് ഒഴുകയിൽ ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. കൃഷിഭൂമിയിൽ നിന്നും കർഷകരെ കുടിയിറക്കാൻ സമ്മതിക്കില്ല. കർഷകരുടെ ഭൂമി കിട്ടുന്നതിനുവേണ്ടി നിയമപരമായി ഏതറ്റംവരെ പോകാനും തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു. കർഷകരുടെ അവകാശം നിഷേധിക്കുന്ന കരി നിയമങ്ങൾക്കെതിരെ കിഫ ലീഗൽ സെൽ ഡയറക്ടർ അഡ്വ.ജോണി കെ.ജോർജ് , ഹൈക്കോടതി സീനിയർ അഡ്വ.അലക്‌സ് എം സ്‌കറിയ തുടങ്ങിയ നിയമ വിദഗ്‌ധർ ക്ലാസെടുത്തു.

ABOUT THE AUTHOR

...view details