ഹൈദരാബാദ്: കരിപ്പൂർ വിമാന ദുരന്തത്തില്‍ എയർ ട്രാഫിക് കൺട്രോൾ വിഭാഗം പുലർത്തുന്ന നിശബ്ദതില്‍ ദുരൂഹത. അപകടം നടന്ന് 20 മണിക്കൂർ കഴിഞ്ഞിട്ടും അപകട കാരണം സംബന്ധിച്ച വിശദീകരണം നല്‍കാൻ എയർ ട്രാഫിക് കൺട്രോൾ വിഭാഗം തയ്യാറായിട്ടില്ല. വിമാനത്തിന്‍റെ പൈലറ്റും എയർ ട്രാഫിക് കൺട്രോൾ വിഭാഗവും നടത്തിയ അവസാന സംഭാഷണത്തിന്‍റെ വിവരങ്ങൾ പുറത്തുവിടാത്തതും വിഷയത്തിന്‍റെ ഗൗരവം വർധിപ്പിക്കുന്നു.
കരിപ്പൂർ ദുരന്തം: എടിസിയുടെ വീഴ്‌ചയെന്ന് സൂചന - എയർ ട്രാഫിക് കൺട്രോൾ വിഭാഗം
കാലാവസ്ഥ, കാറ്റിന്‍റെ വേഗത, റൺവേയുടെ അവസ്ഥ എന്നിവ സംബന്ധിച്ച് ലാൻഡിങിന് തൊട്ടുമുൻപായി പൈലറ്റിന് വിവരം നല്‍കേണ്ടത് എയർ ട്രാഫിക് കൺട്രോൾ വിഭാഗമാണ്. അതിനു ശേഷം എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിന്‍റെ അനുമതിയോടെ മാത്രമേ പൈലറ്റിന് വിമാനം റൺവേയില്‍ ലാൻഡ് ചെയ്യിക്കാൻ സാധിക്കുകയുള്ളൂ.
കാലാവസ്ഥ, കാറ്റിന്‍റെ വേഗത, റൺവേയുടെ അവസ്ഥ എന്നിവ സംബന്ധിച്ച് ലാൻഡിങിന് തൊട്ടുമുൻപായി പൈലറ്റിന് വിവരം നല്‍കേണ്ടത് എയർ ട്രാഫിക് കൺട്രോൾ വിഭാഗമാണ്. അതിനു ശേഷം എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിന്‍റെ അനുമതിയോടെ മാത്രമേ പൈലറ്റിന് വിമാനം റൺവേയില്‍ ലാൻഡ് ചെയ്യിക്കാൻ സാധിക്കുകയുള്ളൂ. എന്നാല്‍ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന സംഭാഷണം എയർ ട്രാഫിക് കൺട്രോൾ വിഭാഗവും പൈലറ്റും തമ്മില്‍ നടത്തിയിട്ടുണ്ട്. ഈ സംഭാഷണം പുറത്തു വന്നാല്‍ അപകടത്തിന്‍റെ യഥാർഥ കാരണവും സാഹചര്യവും വ്യക്തമാകും. കാലാവസ്ഥ മോശമായതിനെ തുടർന്ന് ഏറെ നേരം ആകാശത്ത് തുടർന്ന ശേഷമാണ് എയർഇന്ത്യ വിമാനം കരിപ്പൂരില്‍ ലാൻഡ് ചെയ്തത് എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. തൊട്ടടുത്തുള്ള വിമാനത്താവളങ്ങളായ കണ്ണൂർ, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളില്‍ ലാൻഡ് ചെയ്യാൻ പൈലറ്റ് അനുമതി ചോദിച്ചിരുന്നോ എന്നുള്ള കാര്യങ്ങൾ അടക്കം സംഭാഷണത്തില്‍ നിന്ന് വ്യക്തമാകും. മോശം കാലാവസ്ഥയില്‍ കരിപ്പൂരില്‍ ഇറങ്ങാൻ അനുമതി നല്‍കിയത് എന്തിനെന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്.
കരിപ്പൂരില്‍ വ്യോമയാന മന്ത്രിയും വ്യോമയാന മന്ത്രാലയ ഉദ്യോഗസ്ഥരും എയർഇന്ത്യ ഉന്നതരും സന്ദർശനം നടത്തിയിട്ടും വിമാനത്തിന്‍റെ പൈലറ്റും എയർ ട്രാഫിക് കൺട്രോൾ വിഭാഗവും നടത്തിയ അവസാന സംഭാഷണത്തിന്‍റെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. അപകടം ഗുരുതര സുരക്ഷാ വീഴ്‌ചയാണെന്ന് ഡിജിസിഎ വ്യക്തമാക്കിയ സാഹചര്യത്തില്‍ എടിസിയുടെ ഭാഗത്ത് നിന്ന് വിശദീകരണം വരേണ്ടത് അത്യാവശ്യമാണ്.