മലപ്പുറം:കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുളിൽ സിബിഐ റെയ്ഡ്. കരിപ്പൂർ വിമാനത്താവളത്തിലെ റെയ്‌ഡിന് പിന്നാലെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥസരുടെ വീടുകളിൽ സിബിഐ റെയ്‌ഡ് നടത്തിയത്. വിമാനത്താവളത്തിനോട് ചേർന്നുള്ള വീടുകളിലാണ് റെയ്‌ഡ് നടത്തിയത്. റെയ്‌ഡില്‍ കസ്റ്റംസ് സൂപ്രണ്ടായ ഒരാളുടെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ പിടികൂടി. 11 കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിലാണ് റെയ്‌ഡ് നടത്തിയത്. കസ്റ്റംസ് ഓഫീസർമാരോട് കൊച്ചി സിബിഐ ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം കരിപ്പൂർ വിമാനത്താവളത്തിൽ ഇന്നലെ പുലർച്ചെ ആരംഭിച്ച റെയ്‌ഡ് 25 മണിക്കൂർ നീണ്ട് നിന്നു. ഇന്ന് പുലർച്ചെയാണ് റെയ്‌ഡ് അവസാനിച്ചത്.
കരിപ്പൂർ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിലും റെയ്‌ഡ് - karipur airport
റെയ്‌ഡില്‍ കസ്റ്റംസ് സൂപ്രണ്ടായ ഒരാളുടെ വീട്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ പിടികൂടി. 11 കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീടുകളിലാണ് റെയ്‌ഡ് നടത്തിയത്
സ്വർണക്കടത്തിന് കസ്റ്റംസ് ഉദ്യോഗസ്ഥർ ഒത്താശ ചെയ്യുന്നുവെന്ന ആരോപണത്തിന്‍റെ പശ്ചാത്തലത്തിലാണ് മിന്നൽ പരിശോധന നടത്തിയത്. കൊച്ചി സിബിഐ യുണിറ്റിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കാത്തതാണ് സ്വർണ കടത്ത് മാഫിയക്ക് ഒത്താശ ചെയ്യാൻ വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് ധൈര്യം പകരുന്നത്. സ്വർണ കടത്ത് മാഫിയക്ക് കേന്ദ്ര സർക്കാരിലും വിവിധ കേന്ദ്ര ഏജൻസികളിലുമുള്ള സ്വാധീനമാണ് ഇവർക്ക് നേരെ നടപടി എടുക്കാത്തത്. കരിപ്പൂർ വിമാനത്താവളം വഴി സ്വർണ കടത്ത് വ്യാപകമാവുന്നതിൽ കേന്ദ്ര സർക്കാരിന്‍റെ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നത്.
കഴിഞ്ഞ ദിവസം റെയ്‌ഡില്‍ കസ്റ്റംസിൻ്റെ ഡ്യൂട്ടി ഓഫീസിൽ നിന്ന് 650 ഗ്രാം സ്വർണമാണ് സിബിഐ പിടിച്ചെടുത്തത്. മൂന്നര ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും കണ്ടെടുത്തിരുന്നു. യാത്രക്കാരിൽ നിന്ന് സ്വർണവും കറൻസികളും വിദേശ സിഗരറ്റ് പെട്ടികളും സിബിഐ പിടികൂടി. കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരിൽ നിന്നാണ് സ്വർണവും സിഗരറ്റും പിടികൂടിയത്.