കരിപ്പൂരിൽ 1.467 കിലോഗ്രാം സ്വർണം പിടികൂടി - കരിപ്പൂരിൽ
53 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് പിടിച്ചത്
കരിപ്പൂരിൽ 1.467 കിലോഗ്രാം സ്വർണ്ണം പിടികൂടി
കോഴിക്കോട്:വിമാനത്താവളത്തിലെ ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് സമീപമുള്ള പുരുഷന്‍മാരുടെ ടോയ്‌ലറ്റിൽ നിന്ന് 1.467 കിലോഗ്രാം സ്വർണം എയർ കസ്റ്റംസ് പിടിച്ചെടുത്തു. എയർപോർട്ടിലെ ക്ലീനിങ് സ്റ്റാഫിന്‍റെ സഹായത്തോടെ സ്വർണം പുറത്തെത്തിക്കുകയായിരുന്നു ലക്ഷ്യമെന്ന് കസ്റ്റംസ് സംശയിക്കുന്നുണ്ട്. അതുകൊണ്ട്തന്നെ അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന രണ്ടു പേരെ ചോദ്യം ചെയ്തു. ഏകദേശം 53 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണിത്.