കേരളം

kerala

ETV Bharat / state

കാരാട്ട് റസാഖ് കളം മാറ്റുന്നു, ഇടത് സ്വതന്ത്രനില്‍ നിന്ന് ഐഎൻഎല്ലിലേക്ക്

നിയമസഭ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നില്‍ ഗൂഡാലോചന നടന്നു എന്നായിരുന്നു റസാഖിന്‍റെ പ്രതികരണം. ഐഎൻഎല്‍ നേതൃത്വവുമായി കാരാട്ട് റസാഖ് ചർച്ച നടത്തിയതായാണ് വിവരം.

karat-razak-to-join-inl
കാരാട്ട് റസാഖ് കളം മാറ്റുന്നു, ഇടത് സ്വതന്ത്രനില്‍ നിന്ന് ഐഎൻഎല്ലിലേക്ക്

By

Published : Oct 16, 2021, 8:49 AM IST

കോഴിക്കോട്: കൊടുവള്ളി മുന്‍ എംഎല്‍എ കാരാട്ട് റസാഖ് ഐഎന്‍എല്ലിലേക്ക്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഐഎൻഎൽ നേതൃത്വവുമായി റസാഖ് ചർച്ച നടത്തിയിരുന്നു. ഇടതുപക്ഷ സ്വതന്ത്രനായി മത്സരിച്ച റസാഖ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു.

സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് സിപിഎമ്മുമായി അസ്വാരസ്യങ്ങൾ നിലനിൽക്കെ റസാഖ് മുസ്ലിം ലീഗിലേക്ക് തിരിച്ച് പോകുമെന്ന് വാർത്തകൾ വന്നിരുന്നു. എന്നാൽ ചർച്ച നടന്നു എന്ന റിപ്പോർട്ടുകൾ ലീഗ് നേതൃത്വം നിഷേധിച്ചതോടെ റസാഖ് ഇടത് സ്വതന്ത്രനായി കൊടുവള്ളിയിൽ തന്നെ മത്സരിക്കുകയായിരുന്നു.

സിപിഎമ്മിനോട് പരാതി പറഞ്ഞിട്ടും കാര്യമുണ്ടായില്ല

എന്നാല്‍ കോഴിക്കോട് സൗത്ത് ഒഴിവാക്കി കൊടുവള്ളിയിൽ ജനവിധി തേടിയ എംകെ മുനീറിനോട് റസാഖ് തോറ്റു. തോല്‍വിക്ക് പിന്നില്‍ വന്‍ ഗൂഡാലോചന നടന്നു എന്നായിരുന്നു റസാഖിന്‍റെ പ്രതികരണം. സിപിഎമ്മിനോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും റസാഖിന് ആക്ഷേപമുണ്ട്.

ഈ സാഹചര്യത്തിൽ കൂടിയാണ് ഇടത് ഘടകകക്ഷിയായ ഐഎൻഎല്ലിന്‍റെ ഭാഗമായി പ്രവർത്തിക്കാൻ റസാഖ് ആലോചിക്കുന്നത്. മുസ്‌ലിം ലീഗ് കൊടുവള്ളി നിയോജക മണ്ഡലം സെക്രട്ടറിയായിരുന്ന കാരാട്ട് റസാഖ് 2016ലെ നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടു മുന്‍പാണ് പാര്‍ട്ടി വിട്ടത്.

ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തെത്തിയ അദ്ദേഹം മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിയെ 573 വോട്ടിന് പരാജയപ്പെടുത്തി അട്ടിമറി വിജയം നേടിയിരുന്നു.

read more: സ്വാതന്ത്ര്യചരിത്രത്തിലെ തുടിക്കുന്ന ഓർമയായി വാരാണസിയിലെ ഭാരത് മാതാ മന്ദിർ

ABOUT THE AUTHOR

...view details