കോഴിക്കോട്: ഇന്ന് അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനം. ചരിത്രമുറങ്ങുന്ന കാപ്പാട് കടൽ തീരം ഇനി അറിയപ്പെടുന്നത് രാജ്യത്തെ ഏറ്റവും വൃത്തിയുള്ള കടൽ തീരമെന്ന ബഹുമതിയോടെയാണ്. ടൂറിസം വികസനത്തിന്‍റെ ഭാഗമായി അന്താരാഷ്‌ട്ര സംഘടന നൽകുന്ന ബ്ലൂഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന ഇന്ത്യയിലെ എട്ട് തീരങ്ങളിൽ ഒന്നിൽ കാപ്പാട് തീരവും ഇടംപിടിക്കുന്നു. ഇത്തവണത്തെ അന്താരാഷ്‌ട്ര തീരദേശ ശുചീകരണ ദിനം കടന്ന് പോകുമ്പോൾ കേരള ടൂറിസത്തിന് ഇത് അഭിമാനിക്കാനുള്ള അംഗീകാരം കൂടിയാവുകയാണ്.
തീരദേശ ശുചീകരണ ദിനത്തിൽ കാപ്പാട് തീരത്തിന് ബ്ലൂ ഫ്ലാഗ് - Kappad beach wins blue flag
രാജ്യത്തെ ഏറ്റവും വൃത്തിയുള്ള കടൽ തീരമെന്ന ബഹുമതിയാണ് കാപ്പാട് കടൽ തീരത്തിന് ലഭിക്കുന്നത്. ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ലോക വിനോദ സഞ്ചാരികളുടെ ഭൂപടത്തിൽ സവിശേഷമായ സ്ഥാനമാണ് കാപ്പാടിന് കൈവരുന്നത്.
![തീരദേശ ശുചീകരണ ദിനത്തിൽ കാപ്പാട് തീരത്തിന് ബ്ലൂ ഫ്ലാഗ് Kkd കോഴിക്കോട് അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനം കാപ്പാട് കടൽ തീരം രാജ്യത്തെ ഏറ്റവും വൃത്തിയുള്ള കടൽ തീരം ബ്ലൂഫ്ലാഗ് ഡെൻമാർക്ക് ഫൗണ്ടേഷൻ ഓഫ് എന്‍വയോണ്‍മെന്‍റൽ എഡ്യൂകേഷൻ എടു ഇസെഡ് ഇൻഫ്രാസ്ട്രെക്‌ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനി അയാം സേവിങ് മൈ ബീച്ച് കാപ്പാട് തീരത്തിന് ബ്ലൂ ഫ്ലാഗ് തീരദേശ ശുചീകരണ ദിനം International coastal cleanup day September 19 Kappad beach wins blue flag kozhikode beach cleanliness](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8857479-thumbnail-3x2-kappad.jpg)
ഡെൻമാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഓഫ് എന്‍വയോണ്‍മെന്‍റൽ എഡ്യൂകേഷനാണ് കാപ്പാട് കടൽ തീരമുൾപ്പടെ രാജ്യത്തെ എട്ട് ബീച്ചുകൾക്ക് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുന്നത്. പരിസ്ഥിതി സൗഹാർദവും സുരക്ഷയും ഒപ്പം പരിസ്ഥിതി ബോധവത്കരണം ഉയർത്തിപ്പിടിക്കുന്നതും ഭിന്നശേഷി സൗഹാർദവുമായ ബീച്ചുകളെയാണ് ബ്ലൂ ഫ്ലാഗിന് വേണ്ടി പരിഗണിക്കുന്നത്. ഈ സർട്ടിഫിക്കറ്റ് ലഭിക്കുന്നതോടെ ലോക വിനോദ സഞ്ചാരികളുടെ ഭൂപടത്തിൽ സവിശേഷമായ സ്ഥാനമാണ് കാപ്പാടിന് കൈവരുന്നത്.
ഡൽഹി ആസ്ഥാനമായിട്ടുള്ള എടു ഇസെഡ് ഇൻഫ്രാസ്ട്രെക്‌ചർ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. ലോക ബാങ്കിന്‍റെ സഹായത്തോടെ അനുവദിച്ച എട്ട് കോടി രൂപയാണ് ബീച്ച് നവീകരണത്തിനായി വിനിയോഗിക്കുന്നത്. പദ്ധതിയുടെ ആദ്യ പടിയായുള്ള 'അയാം സേവിങ് മൈ ബീച്ച്' എന്ന് ആലേഖനം ചെയ്‌ത പതാകയുയർത്തൽ ചടങ്ങ് കേന്ദ്ര പരിസ്ഥിതി- വനം വകുപ്പ് സെക്രട്ടറി ആർ.പി ഗുപ്‌ത ഉദ്ഘാടനം ചെയ്തു. കാപ്പാട് നടന്ന പതാക ഉയർത്തൽ കെ.ദാസൻ എംഎൽഎ നിർവഹിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടന്ന ചടങ്ങിൽ ജില്ലാ കലക്‌ടർ വി. സാംബശിവറാവു, സബ് കലക്‌ടർ ജി. പ്രിയങ്ക, പഞ്ചായത്ത് പ്രസിഡന്‍റ് അശോകൻ കോട്ട് തുടങ്ങിയവരും സംബന്ധിച്ചു. അന്താരാഷ്ട തീരദേശ ശുചീകരണ ദിനം കടന്ന് പോകുമ്പോൾ ടൂറിസം വികസനത്തിൽ സവിശേഷ സ്ഥാനം അലങ്കരിക്കുന്ന കാപ്പാട് കടൽ തീരത്തിന് ലഭിക്കുന്ന നേട്ടമാവട്ടെ കൊവിഡ് പ്രതിസന്ധിയിക്കിടയിലെ ശുഭപ്രതീക്ഷ കൂടിയാണ്.