കേരളം

kerala

ETV Bharat / state

കണ്ണിപറമ്പിൽ മുഴാപ്പാലം അപകടാവസ്ഥയിൽ; ഭീതിയോടെ ജനങ്ങള്‍ - മുഴാപ്പാലം

അപകട ഭീതിയോടെയാണ് വാഹനയാത്രക്കാര്‍ ഇതുവഴി കടന്നുപോകുന്നത്.

കണ്ണിപറമ്പിൽ മുഴാപ്പാലം അപകടാവസ്ഥയിൽ

By

Published : Jul 24, 2019, 5:06 PM IST

Updated : Jul 24, 2019, 5:54 PM IST

കോഴിക്കോട്: ചാത്തമംഗലം-മാവൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കണ്ണിപറമ്പിൽ മുഴാപ്പാലം കൈവരിയും പാർശ്വഭിത്തികളും തകർന്ന് അപകടാവസ്ഥയില്‍. പാർശ്വഭിത്തിയുടെ കരിങ്കൽക്കെട്ട് തോട്ടിലേക്ക് പതിച്ചതിനാൽ ഇതുവഴിയുള്ള ഗതാഗതം സുരക്ഷിതമല്ല.

കണ്ണിപറമ്പിൽ മുഴാപ്പാലം അപകടാവസ്ഥയിൽ

അപകട ഭീതിയോടെയാണ് വാഹനയാത്രക്കാര്‍ ഇതുവഴി കടന്നു പോകുന്നത്. കുന്നമംഗലം-മാവൂർ-കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ട്. എൻഐടി, എംവിആർ ആശുപത്രി എന്നിവിടങ്ങളിലേക്ക് ഉള്ള ഹ്രസ്വദൂര പാതയാണിത്. പാലം വീതി കൂട്ടി പുതുക്കിപ്പണിയുന്നതിന് പൊതുമരാമത്ത് വകുപ്പ് അധികൃതർ നേരത്തേ സ്ഥലം സന്ദർശിച്ച് രൂപരേഖ തയാറാക്കിയിരുന്നു. എന്നാൽ മൂന്ന് വർഷമായിട്ടും പാലത്തിന്‍റെ നവീകരണത്തിന് ഫണ്ട് അനുവദിച്ചിട്ടില്ല.

Last Updated : Jul 24, 2019, 5:54 PM IST

ABOUT THE AUTHOR

...view details