കേരളം

kerala

ETV Bharat / state

കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും അംഗത്വവും രാജിവെച്ചു

രാജിക്കത്ത് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീറിന് കൈമാറി.

kannathil jameela  resignd  കാനത്തില്‍ ജമീല  ജില്ലാ പഞ്ചായത്ത്  ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്  കൊയിലാണ്ടി നിയോജക മണ്ഡലം  district panchayat
കാനത്തില്‍ ജമീല ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും അംഗത്വവും രാജിവെച്ചു

By

Published : May 17, 2021, 5:35 PM IST

കോഴിക്കോട്: കാനത്തില്‍ ജമീല കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവും അംഗത്വവും രാജിവെച്ചു. കൊയിലാണ്ടി നിയോജക മണ്ഡലത്തില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിലാണ് രാജി. രാജിക്കത്ത് തിങ്കളാഴ്ച ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടി. അഹമ്മദ് കബീറിന് കൈമാറി.

also read: കൊവിഡ് ബാധിതയായ നഴ്സിനെ ആശുപത്രിയിൽ നിന്ന് ഇറക്കിവിട്ടു; റോഡരികിൽ നിന്നത് ഒരു മണിക്കൂര്‍

പുതിയ പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നതു വരെ വൈസ് പ്രസിഡന്‍റ് എംപി ശിവാനന്ദനായിരിക്കും അധിക ചുമതല. ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനെയായിരുന്നു കാനത്തില്‍ ജമീല പ്രതിനിധീകരിച്ചത്. തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദേശിക്കുന്നതിനനുസരിച്ച് നന്മണ്ട ഡിവിഷനില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ABOUT THE AUTHOR

...view details