കോഴിക്കോട്: കല്ലായി, കനോലി കനാൽ, ബീച്ച്, കോരപ്പുഴ എന്നിവ യോജിപ്പിച്ചുള്ള ടൂറിസം പദ്ധതികളുമായിജില്ലാഭരണകൂടം.
കല്ലായിപ്പുഴയിൽ ടൂറിസം പദ്ധതികളൊരുക്കി ജില്ലാ ഭരണകൂടം - kozhikode
കല്ലായി, കനോലി കനാൽ, ബീച്ച്, കോരപ്പുഴ എന്നിവയോജിപ്പിച്ചാണ് പദ്ധതി
നേരത്തെ ആസൂത്രണം ചെയ്ത വാട്ടർ ലൂപ്പ് പദ്ധതി നടപ്പാക്കുന്നതിന് മുന്നോടിയായിട്ടാണ് കല്ലായിപ്പുഴയോരത്തെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ബോട്ട് യാത്ര, ഉൾനാടൻ മത്സ്യ ബന്ധനം, വോക്ക് വേയ്സ്, കണ്ടൽക്കാട്, ലോക്കൽ മാർക്കറ്റ്, കല്ലായിൽ തടി വ്യവസായം അടിസ്ഥാനമാക്കിയുള്ള പൈത്യക പദ്ധതി, ബീച്ചിൽ വാട്ടർ സ്പോർട്സ് എന്നിങ്ങനെയാണ് പദ്ധതിയുടെ രൂപരേഖ. ബോട്ട് യാത്ര സാധ്യമാക്കാൻ കനാലും കല്ലായിപ്പുഴയും ചേരുന്നിടത്തെ ചെളിനീക്കി ആഴം കൂട്ടുകയാണ് അടുത്ത ലക്ഷ്യo. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് പിന്നാലെ കല്ലായിപ്പുഴയും പുഴയോരവും കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ആരംഭിക്കാമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ പ്രതീക്ഷ.