കേരളം

kerala

ETV Bharat / state

കൈതപ്രം വിശ്വനാഥൻ ഇനി ഓർമ ; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു - cremation of Music Director Kaithapram Viswanathan

അർബുദബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് കൈതപ്രം വിശ്വനാഥന്‍റെ മരണം സംഭവിച്ചത്

കൈതപ്രം വിശ്വനാഥന്‍റെ സംസ്കാരം തിരുവണ്ണൂർ  Kaithapram Viswanathan cremated with official honors  cremation of Music Director Kaithapram Viswanathan  സംഗീത സംവിധായകൻ കൈതപ്രം വിശ്വനാഥൻ മരണം
കൈതപ്രം വിശ്വനാഥൻ ഇനി ഓർമ; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു

By

Published : Dec 30, 2021, 12:21 PM IST

Updated : Dec 30, 2021, 1:39 PM IST

കോഴിക്കോട് :അന്തരിച്ച സംഗീത സംവിധായകനും കർണാടക സംഗീതജ്ഞനുമായ കൈതപ്രം വിശ്വനാഥന് വിട. സംസ്കാരം തിരുവണ്ണൂർ പുതിയ കോവിലകം ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ നടന്നു. സഹോദരൻ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ മകൻ ദീപാങ്കുരൻ ചിതയ്ക്ക് തീ കൊളുത്തി.

സർക്കാർ പ്രതിനിധിയായി മന്ത്രി എ.കെ ശശീന്ദ്രൻ ചടങ്ങിൽ പങ്കെടുത്തു. തിരുവണ്ണൂർ സ്വാതിതിരുന്നാൾ കലാക്ഷേത്രത്തിലെ പൊതുദർശനത്തിൽ മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ തുടങ്ങി നിരവധി പേർ അന്തിമോപചാരം അർപ്പിച്ചു.

കൈതപ്രം വിശ്വനാഥൻ ഇനി ഓർമ ; സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു

READ MORE:Kaithapram Viswanathan : കൈതപ്രം വിശ്വനാഥൻ അന്തരിച്ചു

അർബുദബാധിതനായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ചയാണ് വിശ്വനാഥന്‍റെ മരണം സംഭവിച്ചത്. സംസ്ഥാന സർക്കാരിന്‍റേത് ഉൾപ്പടെ നിരവധി പുരസ്കാരങ്ങൾക്ക് അർഹനായ സംഗീതസംവിധായകനായിരുന്നു അദ്ദേഹം.

മലയാളി ശ്രോതാക്കളുടെ ഹൃദയത്തില്‍ ഒരു പിടി സുന്ദര ഗാനങ്ങള്‍ അവശേഷിപ്പിച്ചാണ് കൈതപ്രം വിശ്വനാഥന്‍റെ അപ്രതീക്ഷിത വിയോഗം. 'കണ്ണകി', 'തിളക്കം', 'ഉള്ളം', 'ഏകാന്തം', 'ദൈവനാമത്തില്‍', 'മധ്യവേനല്‍', 'ഓര്‍മ മാത്രം', 'നീലാംബരി', 'കൗസ്‌തുഭം' തുടങ്ങിയ ചിത്രങ്ങളിൽ അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. 'കൗസ്‌തുഭം' എന്ന ചിത്രത്തില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്‌തിട്ടുണ്ട്‌.

READ MORE:ഇനിയൊരു ജന്മമുണ്ടെങ്കില്‍ നമുക്കാ സരയൂ തീരത്ത് കാണാം.... ഓര്‍മയില്‍ കൈതപ്രം വിശ്വനാഥന്‍

ദിലീപ് സൂപ്പര്‍സ്‌റ്റാര്‍ പദവിയിലേക്കുയര്‍ന്ന കാലഘട്ടത്തില്‍ പുറത്തുവന്ന 'തിളക്ക'ത്തിലെ 'എനിക്കൊരു പെണ്ണുണ്ട്', 'നീയൊരു പുഴയായ്' തുടങ്ങിയ മെലഡികള്‍ കൈതപ്രം വിശ്വനാഥന് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കി.

മെലഡിയും നര്‍മവും ചേര്‍ന്ന 'സാറേ സാറെ സാമ്പാറെ' എന്ന ഗാനം സൂപ്പര്‍ഹിറ്റായി. ഈ ചിത്രത്തില്‍ തന്നെ കാപ്പി രാഗത്തിലെ പ്രശസ്‌തമായ 'എന്ന തവം ചെയ്‌വനേ' എന്ന കീര്‍ത്തനം വിശ്വനാഥന്‍ ഉള്‍പ്പെടുത്തി. 2000 ത്തിന്‍റെ തുടക്കത്തില്‍ സിനിമയിലെത്തി 30 ഓളം സിനിമകള്‍ക്ക്‌ മാത്രം ഈണമിട്ട കൈതപ്രം വിശ്വനാഥന്‍ ഒരുക്കിയത് നൂറോളം ഗാനങ്ങള്‍ മാത്രം. ഇവയില്‍ പലതും മലയാളികള്‍ക്കും മലയാള സിനിമയ്‌ക്കും മറക്കാനാവില്ല. ഹിറ്റുകളുടെ എണ്ണമല്ല, ഏതു കാലത്തും ആസ്വാദ്യമാകുന്ന ഗാനങ്ങളൊരുക്കുന്ന സൃഷ്‌ടിവൈഭമാണ് കലാകാരനെ അനശ്വരനാക്കുന്നത്.

Last Updated : Dec 30, 2021, 1:39 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details