കോഴിക്കോട്: കുണ്ടും കുഴിയും ചെളിയും നിറഞ്ഞ കൈതപ്പൊയിൽ - അഗസ്ത്യൻമൂഴി റോഡിന് പുതുജീവൻ ലഭിക്കുന്നു. കാൽനടയും വാഹന ഗതാഗതവും ദുസഹമായ റോഡിലെ കുഴികൾ അടിയന്തരമായി അടയ്‌ക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് പൊതുമരാമത്ത് വകുപ്പ് തുടക്കമിട്ടിരിക്കുന്നത്. 15 ലക്ഷ രൂപയാണ് എസ്റ്റിറ്റിമേറ്റ് തുക.
കൈതപ്പൊയിൽ - അഗസ്ത്യൻമൂഴി റോഡിന് പുതുജീവൻ; അപകടക്കുഴികൾ നികത്താൻ നടപടി - പൊതുമരാമത്ത് വകുപ്പ്
കാലവർഷത്തിന് മുമ്പേ താൽക്കാലികമായി റോഡ് സഞ്ചാരയോഗ്യമാക്കാൻ പൊതുമരാമത്ത് വകുപ്പ്
കരാർ കാലാവധി അവാസിനിച്ച ശേഷം രണ്ടു തവണ കാലാവധി നീട്ടി നൽകിയിട്ടും പണി പൂർത്തീകരിക്കാത്തതിനെ തുടർന്ന് കരാർ ഏറ്റെടുത്തിരുന്ന നാഥ് കൺസ്ട്രക്ഷൻ എന്ന കമ്പനിയെ ടെർമിനേറ്റ് ചെയ്‌തിരുന്നു. ഇതേ തുടർന്നാണ് വർഷകാലത്തിന് മുമ്പേ താൽക്കാലികമായി റോഡ് സഞ്ചാരയോഗ്യമാക്കാൻ പൊതുമരാമത്ത് വകുപ്പ് പുതിയ കമ്പനിക്ക് കരാർ നൽകിയത്.
റോഡിൽ ഏറ്റവും മോശം ഭാഗം അറ്റകുറ്റ പണികൾ നടത്തി ഗതാഗത യോഗ്യമാക്കുന്ന പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. കണ്ണോത്ത് അടക്കമുള്ള പ്രദേശങ്ങളിലെ നാട്ടുകാർ അനുഭവിക്കുന്ന ദുരിതം മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതേ തുടർന്നായിരുന്നു അടിയന്തര നടപടി.