കരാര്‍ നിയമനങ്ങളുടെ മറവില്‍ സംസ്ഥാനത്ത് വലിയ അഴിമതി നടക്കുന്നുവെന്ന് ബിജെപി - arya rajendran letter controversy
കത്ത് വിവാദം അട്ടിമറിക്കാനാണ് തിരുവനന്തപുരം മേയറും സിപിഎമ്മും ഇപ്പോള്‍ ശ്രമിക്കുന്നതെന്ന് സുരേന്ദ്രന്‍
ഭരണഘടനസംരക്ഷണത്തിന് ഗവര്‍ണര്‍, അത് അട്ടിമറിക്കാന്‍ കോടികള്‍ മുടക്കി സര്‍ക്കര്‍; ആരോപണവുമായി കെ സുരേന്ദ്രന്‍
കോഴിക്കോട്:ഭരണഘടനസംരക്ഷണത്തിന് ഗവര്‍ണര്‍ നടപടി സ്വീകരിക്കുമ്പോള്‍ അത് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും മുഖ്യമന്ത്രി കോടികള്‍ മുടക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കരാര്‍ നിയമനത്തിന്‍റെ മറവില്‍ വലിയ അഴിമതിയാണ് നടക്കുന്നത്. കത്ത് വിവാദം അട്ടിമറിക്കാനാണ് തിരുവനന്തപുരം മേയറും സിപിഎമ്മും ഇപ്പോള്‍ ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു. കോഴിക്കോട് നടന്ന മാധ്യമങ്ങളെ വാര്‍ത്താസമ്മേളനത്തിലാണ് സുരേന്ദ്രന്‍റെ പ്രതികരണം.