കോഴിക്കോട്: കേരളത്തിൽ സി.ബി.ഐക്ക് പ്രവേശനം നിഷേധിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം അഴിമതി കേസുകളുടെ അന്വേഷണം തനിക്ക് നേരെ തിരിയുമെന്നുള്ള ഭയത്തിന്‍റെ അടിസ്ഥാനത്തിലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഗുരുതരമായ ആരോപണങ്ങളാണ് നേരിടുന്നത്.
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രൻ - മുഖ്യമന്ത്രി
പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ഗുരുതരമായ ആരോപണങ്ങളാണ് നേരിടുന്നുണ്ടെന്നും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാൻ അനുവദിക്കില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു
മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.സുരേന്ദ്രൻ
ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം അട്ടിമറിക്കാൻ അനുവദിക്കില്ല. ലൈഫ് മിഷൻ ഇടപാടിൽ കേസന്വേഷണം മുഖ്യമന്ത്രിയിലേക്കാണ് നീങ്ങുന്നത്. ഭയാശങ്കയിലാണ് മുഖ്യമന്ത്രിയെന്നും സുരേന്ദ്രൻ പറഞ്ഞു. അഴിമതിക്കെതിരെ കേന്ദ്ര സർക്കാർ ശക്തമായ നടപടികളെടുക്കും. അർണബ് ഗോസ്വാമിയെ അറസ്റ്റ് ചെയ്തതിനെതിരായി കേരളം ഇതുവരെയും പ്രതികരിച്ചിട്ടില്ല. മാധ്യമ സ്വത്രന്ത്രത്തെ കൂച്ചുവിലങ്ങിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു.
Last Updated : Nov 4, 2020, 7:13 PM IST