കോഴിക്കോട്: മുഖ്യമന്ത്രിയുടെ യാത്ര കാരണം ജനങ്ങൾക്ക് സ്വൈര്യമായി ജീവിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിരവധി അകമ്പടി വാഹനങ്ങളും ബുള്ളറ്റ് പ്രൂഫ് വണ്ടിയുമായി യാത്ര ചെയ്യേണ്ട എന്ത് സാഹചര്യമാണ് കേരളത്തിൽ ഉള്ളതെന്നും മുഖ്യമന്ത്രി എന്തിനാണ് ഇത്ര ഭയക്കുന്നതെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
അകമ്പടി വാഹനങ്ങളും ബുള്ളറ്റ് പ്രൂഫ് വണ്ടിയും; മുഖ്യമന്ത്രി പെരുമാറുന്നത് ഭീരുവിനെ പോലെയെന്ന് കെ സുരേന്ദ്രൻ - Pinarayi Vijayan
മുഖ്യമന്ത്രിയുടെ യാത്ര കാരണം ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും കെ സുരേന്ദ്രൻ
മുഖ്യമന്ത്രി പെരുമാറുന്നത് ഭീരുവിനെ പോലെയെന്ന് കെ സുരേന്ദ്രൻ
കേരളത്തിലെ ക്രമസമാധാന നിലയെക്കുറിച്ച് ആരെങ്കിലും പറഞ്ഞാൽ ഉടനെ ആക്ഷേപിക്കുന്ന മുഖ്യമന്ത്രി കേരളത്തിൽ ഇത്ര ഭയന്ന് നടക്കുന്നതിൻ്റെ കാരണം വ്യക്തമാക്കണം. മുഖ്യമന്ത്രി ഭീരുവിനെ പോലെയാണ് പെരുമാറുന്നതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
അതേസമയം ബിബിസിയുടെ ഓഫിസിൽ നടന്ന റെയ്‌ഡിനെയും കെ സുരേന്ദ്രൻ ന്യായീകരിച്ചു. റെയ്‌ഡിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും സ്വതന്ത്രമായി അന്വേഷിക്കാൻ ഏജൻസികൾക്ക് അവകാശം ഉണ്ടെന്നും കെ സുരേന്ദ്രൻ പറഞ്ഞു.