കോഴിക്കോട്: കെ റെയിൽ വിരുദ്ധ പ്രതിഷേധം ശക്തമായതോടെ ജില്ലയിൽ ഇന്ന് കല്ലിടല്‍ ഉണ്ടാവില്ല. സർവെ നടപടികൾ മാത്രമാണ് ഇന്ന് നടക്കുകയെന്നും കെ റെയിൽ അധികൃതർ അറിയിച്ചു. കല്ലായി പ്രദേശത്ത് സമരം ശക്തമായാൽ അത് വൻ സംഘർഷമാകുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്താണ് താൽക്കാലിക പിന്മാറ്റം.
കെ റെയില്‍: പ്രതിഷേധം ശക്തം, കോഴിക്കോട് ഇന്ന് സര്‍വെ മാത്രം - കോഴിക്കോട് പ്രതിഷേധം ശക്തം
സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് താല്‍ക്കാലിക പിന്‍മാറ്റമെന്ന് കെ-റെയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കെ റെയിലിനെതിരെ പ്രതിഷേധം ശക്തം; കോഴിക്കോട് ഇന്ന് കല്ലിടലുണ്ടാകില്ല
സമര പരിപാടികൾ ശക്തമാക്കുന്നതിനുള്ള തിരക്കിട്ട നീക്കത്തിലാണ് യുഡിഎഫും ബിജെപിയും. അതിനിടെ ബിജെപി ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവൻ നയിക്കുന്ന കെ.റയിൽ വിരുദ്ധ പദയാത്ര കാട്ടിൽ പിടികയിൽ നിന്ന് ഇന്നാരംഭിക്കും.