കോഴിക്കോട്:കോടതി വിധി വരുന്നതിന് മുന്‍പ് സജി ചെറിയാന്‍റെ കാര്യത്തില്‍ സിപിഎം തീരുമാനമെടുത്തത് തെറ്റായെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ ഘടനയെ വിമര്‍ശിക്കുകയല്ല അവഗണിക്കുകയാണ് സജി ചെറിയാന്‍ ചെയ്‌തിരിക്കുന്നത്. ഇത്തരത്തില്‍ ഭരണ ഘടനയെ അവഹേളിച്ച ഒരാളെ കോടതിയുടെ അഭിപ്രായം അറിയുന്നതിന് മുമ്പ് കാബിനറ്റില്‍ വീണ്ടും എടുക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം വളരെ തെറ്റാണ്.
'സിപിഎമ്മിന്‍റെ തീരുമാനം തെറ്റായി' സജി ചെറിയാന്‍ ഭരണ ഘടനയെ വിമര്‍ശിച്ചതല്ല, അവഗണിച്ചതാണ്: കെ മുരളീധരന്‍ - kerala news updates
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള സിപിഎം തീരുമാനത്തെ വിമര്‍ശിച്ച് കെ.മുരളീധരന്‍. മുഖ്യമന്ത്രിയുടെ തീരുമാനം തെറ്റായി. വിഷയം സംബന്ധിച്ച് ആരെങ്കിലും കോടതിയില്‍ പോയാല്‍ വീണ്ടും രാജി വയ്‌ക്കേണ്ടി വരും. സാമ്പത്തിക തട്ടിപ്പില്‍ ആരോപണ വിധേയനായ ഇപി ജയരാജനെ വെറുതെ വിടില്ല. മതങ്ങളെ ഭിന്നിപ്പിച്ചുള്ള ധ്രുവീകരണത്തിനാണ് സിപിഎം ബിജെപി ശ്രമമെന്നും കുറ്റപ്പെടുത്തല്‍.
നാളെ ആരെങ്കിലും പരാതിയുമായി കോടതിയില്‍ പോയാല്‍ അദ്ദേഹം വീണ്ടും മന്ത്രി സ്ഥാനം രാജി വയ്‌ക്കേണ്ട സാഹചര്യമുണ്ടാകും. അത് വഷളായി നല്‍ക്കുന്ന സര്‍ക്കാറിനെ കൂടുതല്‍ വഷളാക്കുമെന്നും മുരളീധരന്‍ പറഞ്ഞു. എ.കെ ആന്‍റണിയുടെ പ്രസ്‌താവനയില്‍ തെറ്റൊന്നും കാണുന്നില്ലെന്നും മതങ്ങളെ ഭിന്നിപ്പിച്ച് ധ്രുവീകരണത്തിനാണ് സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അനധികൃത സ്വത്ത് സമ്പാദന വിഷയത്തില്‍ ഇപി ജയരാജനെ വെറുതെ വിടാന്‍ തങ്ങള്‍ ഉദേശിച്ചിട്ടില്ല. ഔദ്യോഗിക സ്ഥാനം ദുരുപയോഗപ്പെടുത്തിയാണ് ഇത്തരം പ്രവര്‍നത്തില്‍ ഏര്‍പ്പെട്ടത്. ഇപി ജയരാജനെ തൊട്ട് കഴിഞ്ഞാല്‍ അവസാനം പിണറായിയിലേക്കെത്തുമെന്നറിയാം അതുകൊണ്ടാണ് ഇപിയെ ഇപ്പോള്‍ തത്കാലം സംരക്ഷിക്കുന്നതെന്നും മുരളീധരന്‍ ആരോപിച്ചു.