കേരളം

kerala

ETV Bharat / state

'കെ റെയിൽ വിഷയത്തിൽ ശശി തരൂർ പാർട്ടിക്കൊപ്പം നിൽക്കണം'; വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് കെ മുരളീധരന്‍ - കോഴിക്കോട് ഇന്നത്തെ വാര്‍ത്ത

പ്രതിസന്ധി ഘട്ടത്തിൽ കോണ്‍ഗ്രസ് പാർട്ടി തരൂരിനൊപ്പം നിന്നിട്ടുണ്ടെന്നും ശശി തരൂരിനെ, കെ മുരളീധരന്‍ ഓര്‍മിപ്പിച്ചു.

K Muraleedharan Statement about Shashi Tharoor  K Muraleedharan Statement about K Rail  കെ റെയിൽ വിഷയത്തിൽ കെ മുരളീധരന്‍  കെ റെയിൽ വിഷയത്തിൽ ശശി തരൂര്‍  ശശി തരൂരിനെക്കുറിച്ച് കെ മുരളീധരന്‍  കോഴിക്കോട് ഇന്നത്തെ വാര്‍ത്ത  kozhikode todays news
'കെ റെയിൽ വിഷയത്തിൽ ശശി തരൂർ പാർട്ടിക്കൊപ്പം നിൽക്കണം'; വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് കെ മുരളീധരന്‍

By

Published : Dec 27, 2021, 12:47 PM IST

കോഴിക്കോട്:കെ റെയിൽ വിഷയത്തിൽ ശശി തരൂർ പാർട്ടിക്കൊപ്പം നിൽക്കണമെന്ന് കെ മുരളീധരൻ. പ്രതിസന്ധി ഘട്ടത്തിൽ പാർട്ടി തരൂരിനൊപ്പം നിന്നിട്ടുണ്ട്. വിവാദങ്ങൾ ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടിയോട് ഒപ്പം നിൽക്കണമെന്ന മുന്നറിയിപ്പാണ് കെ.പി.സി.സി പ്രസിഡണ്ട് കെ സുധാകരൻ നൽകിയത്. പാർട്ടിയിൽ നിന്ന് തരൂരിനെ പുറത്താക്കേണ്ട സാഹചര്യം ഇല്ല. അതിലേക്ക് പാർട്ടി പോവുകയും ഇല്ല. പാരിസ്ഥിതിക അനുമതി ഇല്ലാതെ എങ്ങനെ കെ റെയില്‍ പദ്ധതി നടപ്പാക്കും എന്ന് സർക്കാർ വ്യക്തമാക്കണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.

ALSO READ:എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31നും ഹയർ സെക്കൻഡറി പരീക്ഷ 30നും തുടങ്ങും

കെ റെയിൽ പദ്ധതി തീരാൻ പത്ത് വർഷമാകും. അന്ന് കേരളത്തിൽ സി.പി.എം ജീവിച്ചിരിക്കുമോ എന്നറിയില്ല. കേരളത്തിലെയും സമീപത്തെയും ആറ് വിമാനത്താവളങ്ങൾ ബന്ധിപ്പിച്ച് എ.ടി.ആർ വിമാന സർവീസ് തുടങ്ങുന്നതാണ് കെ റെയിലിനേക്കാൾ ഉചിതം.

വിദഗ്‌ദ സമിതി പഠിച്ച ശേഷമാണ് കെ റെയിൽ പ്രായോഗികമല്ലെന്ന് യു.ഡി.എഫ് വ്യക്തമാക്കിയത്. ഗുണ്ടകളിൽ നിന്ന് സ്വന്തം പൊലീസിനെ രക്ഷിക്കാൻ കഴിയാത്ത മുഖ്യമന്ത്രിയാണ് കെ റെയിൽ വിരുദ്ധ പ്രക്ഷോഭകരെ കൈകാര്യം ചെയ്യുമെന്ന് പറയുന്നതെന്നും മുരളീധരൻ പരിഹസിച്ചു.

ABOUT THE AUTHOR

...view details