കോഴിക്കോട്: കോൺഗ്രസിലെ നേമം വിവാദത്തിന് പിന്നിൽ സംഘടിത ശക്തികളെന്ന് കെ. മുരളീധരൻ എംപി ഇടിവി ഭാരതിനോട്. സിപിഎമ്മും ബിജെപിയുമാണ് ഇതിന് പിന്നിൽ. അവിടെ ജയിക്കാൻ ഉമ്മൻചാണ്ടിയോ രമേശ് ചെന്നിത്തലയോ ഇറങ്ങേണ്ടതില്ല. ജനസമ്മതിയുള്ള ഏത് നേതാവിറങ്ങിയാലും നേമം തിരിച്ചു പിടിക്കാം. അത് കരുണാകരൻ നേതൃസ്ഥാനത്തിരുന്ന് തെളിയിച്ചതാണ്.
എല്ലാം ശുദ്ധ അസംബന്ധം: നേമം വിവാദത്തിന് പിന്നില്‍ സംഘടിത ശക്തികളെന്ന് കെ മുരളീധരൻ
നേമത്തേക്ക് തന്‍റെ പേരും വാർത്തകളിൽ ഉയർന്ന് വന്നിരുന്നു. അതെല്ലാം ശുദ്ധ അസംബന്ധമാണെന്നും കെ മുരളീധരൻ എംപി ഇടിവി ഭാരതിനോട് പറഞ്ഞു.
നേമത്തേക്ക് തന്‍റെ പേരും വാർത്തകളിൽ ഉയർന്ന് വന്നിരുന്നു. അതെല്ലാം ശുദ്ധ അസംബന്ധമാണ്. എംപിമാർ മത്സരിക്കേണ്ട എന്നത് ആദ്യമേ തീരുമാനിച്ചതാണ്. സ്ഥാനാർഥി പ്രഖ്യാപനം വൈകുന്നത് ജനങ്ങളിൽ ആശങ്കയുണ്ടാക്കും. എന്നാൽ അതിന്‍റെ ഭാഗമായുള്ള പരസ്യപ്പോര് എല്ലാ പാർട്ടിയിലും ഉടലെടുത്തതിനാൽ കോൺഗ്രസിൽ വലിയ വിഷയം വരില്ലെന്നും കെ മുരളീധരൻ പറഞ്ഞു.
ബിജെപിക്ക് നേമം എന്നല്ല, കേരളത്തിൽ പച്ച തൊടാൻ കഴിയില്ല. 35 സീറ്റ് ആഗ്രഹിക്കുന്നതിന് പകരം 71 തന്നെ സ്വപ്നം കണ്ടുകൂടെയെന്നും മുരളീധരൻ പരിഹസിച്ചു. പിസി ചാക്കോ പറഞ്ഞ ഒരു കാര്യത്തെക്കുറിച്ചും എനിക്ക് വിയോജിപ്പില്ല. എന്നാൽ അദ്ദേഹം രാജിവച്ചതിനോട് യോജിക്കാനാവില്ല. ഒരു തീരുമാനം എടുക്കാൻ തെരഞ്ഞെടുപ്പ് കഴിഞ്ഞോട്ടെ എന്ന് ഞാൻ പറഞ്ഞതാണ്. മാനസികമായി അദ്ദേഹത്തിന് പല ബുദ്ധിമുട്ടും ഉണ്ടായിരുന്നു. അതാകാം രാജിയിൽ കലാശിച്ചതെന്നും കെ മുളീധരൻ പറഞ്ഞു.