കോഴിക്കോട് : ഇങ്ങോട്ട് ചൊറിയാൻ വന്നാൽ പത്ത് വർത്തമാനം തിരിച്ചുപറയുമെന്ന് കെ മുരളീധരൻ എംപി. അക്രമം കോൺഗ്രസ് ശൈലിയല്ല. മരം മുറി വിവാദങ്ങളിൽ നിന്ന് വഴി തിരിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു.
ഊരിപ്പിച്ചിടിച്ച വാളുകൾക്ക് നടുവിലൂടെ നടന്ന പിണറായി ഉയർത്തിപ്പിടിച്ച മഴുവുമായി കാട് വെട്ടിത്തെളിക്കുകയാണ്. താൻ കൈകൾ കൂട്ടിയിടിച്ച് നോക്കിയപ്പോൾ പ്രത്യേക ശബ്ദമൊന്നും കേട്ടില്ലെന്നും കെ മുരളീധരൻ മുഖ്യമന്ത്രിയുടെ പരാമർശത്തെ പരിഹസിച്ചു.