കോഴിക്കോട്: സർവകക്ഷി യോഗത്തില്‍ അടച്ചിടേണ്ട എന്ന് തീരുമാനിച്ചിട്ടും 144 പ്രഖ്യാപിച്ചതില്‍ വിമർശനവുമായി കെ.മുരളീധരൻ എംപി. കണ്ടെയ്‌ൻമെന്‍റ് സോൺ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാൻ സർക്കാരിന് അവകാശമില്ല. സർക്കാർ തീരുമാനത്തെ കോൺഗ്രസിന് ലംഘിക്കേണ്ടി വരുമെന്നും സമരങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഗൂഢ ശ്രമമാണിതെന്നും രോഗ വ്യാപനം എന്ന പേരിൽ അടച്ചിടുന്നത് ശരിയല്ലെന്നും കെ. മുരളീധരൻ എംപി ആരോപിച്ചു.
സംസ്ഥാനത്ത് 144 പ്രഖ്യാപനം: പ്രതിഷേധവുമായി കെ.മുരളീധരൻ എംപി - K Muraleedharan
കണ്ടെയ്‌ൻമെന്‍റ് സോൺ അല്ലാത്തിടത്ത് 144 പ്രഖ്യാപിക്കാൻ സർക്കാരിന് അവകാശമില്ലെന്ന് കെ മുരളീധരൻ എംപി
സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് കെ.മുരളീധരൻ
ഐ ഫോൺ കിട്ടിയെന്ന കാര്യം ചെന്നിത്തല തന്നെ നിഷേധിച്ചു. കോൺഗ്രസിന് ആരുടെ കയ്യിൽ നിന്നും ഒന്നും വാങ്ങണ്ട കാര്യമില്ല. കോൺഗ്രസ് പ്രവർത്തകർ വിദേശത്ത് നിന്നടക്കം അധ്വാനിച്ച് തങ്ങൾക്ക് വേണ്ടതെല്ലാം കൊണ്ടു തരുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കള്ളക്കടത്തുകാരിലും കരിഞ്ചന്തക്കാരിലുമാണ് സിപിഎമ്മിന്‍റെ രക്ഷയെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Oct 2, 2020, 12:48 PM IST