കോഴിക്കോട്: ഇന്ധനവിലയില്‍ കേരള സർക്കാർ ചുമത്തിയ അധിക നികുതി കുറയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരം തകർക്കാനുള്ള സർക്കാർ ശ്രമത്തെ പ്രതിരോധിക്കുമെന്ന് കെ.മുരളീധരൻ എംപി. അധിക നികുതി പിൻവലിക്കാൻ സംസ്ഥാന സർക്കാർ തയ്യാറായില്ലെങ്കിൽ ഗതാഗതം മുഴുവനായും സ്‌തംഭിപ്പിക്കുന്ന അവസ്ഥയിലേക്ക് പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്ന് മുരളീധരൻ പറഞ്ഞു.
സംസ്ഥാനം അധിക നികുതി പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭമെന്ന് കെ.മുരളീധരന്‍ - congress strike
കെപിസിസി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന സമരം കോഴിക്കോട് ജില്ലയില്‍ കെ.മുരളീധരന്‍ ഉദ്ഘടനം ചെയ്‌തു.
സംസ്ഥാന ഇന്ധനത്തിന്‍റെ അധിക നികുതി പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോപമെന്ന് കെ.മുരളീധരന്‍
Also Read: ചക്രസ്‌തംഭന സമരം; അവഗണിച്ചാൽ പ്രതിഷേധത്തിന്‍റെ ഡോസ് കൂട്ടുമെന്ന് കെപിസിസി പ്രസിഡന്‍റ്
ഇന്ധന നികുതി പിൻവലിക്കുവാൻ തയ്യാറാകാതെ ജനങ്ങളെ കൊള്ളയടിക്കുന്ന സംസ്ഥാന സർക്കാരിന്‍റെ ജനദ്രോഹ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി കെപിസിസി ആഹ്വാനം ചെയ്‌ത ചക്രസ്‌തംഭന സമരം കോഴിക്കോട് ജില്ലയില്‍ കെ.മുരളീധരന്‍ ഉദ്ഘടനം ചെയ്‌തു.
Last Updated : Nov 8, 2021, 3:30 PM IST