കേരളം

kerala

ETV Bharat / state

കോൺഗ്രസിന്‍റെ പ്രസക്തി പ്രവർത്തനത്തിലൂടെ തെളിയിക്കണം: കെ.മുരളീധരൻ എംപി - കോൺഗ്രസ് കെ മുരളീധരൻ എംപി

ജെബി മേത്തറിനെ രാജ്യസഭയിലേക്ക് അയക്കുന്നത് സന്തോഷകരമെന്ന് കെ.മുരളീധരൻ എംപി പറഞ്ഞു.

k muraleedharan mp about congress  k muraleedharan congress  congress Rajya Sabha candidate jeby methar  കോൺഗ്രസ് കെ മുരളീധരൻ എംപി  ജെബി മേത്തർ രാജ്യസഭ സ്ഥാനാർഥി കെ മുരളീധരൻ
കോൺഗ്രസിന്‍റെ പ്രസക്തി പ്രവർത്തനത്തിലൂടെ തെളിയിക്കണം: കെ.മുരളീധരൻ എംപി

By

Published : Mar 19, 2022, 12:06 PM IST

Updated : Mar 19, 2022, 12:29 PM IST

കോഴിക്കോട്: ജനങ്ങൾ എല്ലാം പഠിച്ച് വിലയിരുത്തുന്ന കാലഘട്ടമാണിതെന്നും അതിനാൽ കോൺഗ്രസ് സൂക്ഷിച്ച് മുന്നോട്ട് പോകണമെന്നും കെ.മുരളീധരൻ എംപി. പാർട്ടിയുടെ പ്രസക്തി പ്രവർത്തനത്തിലൂടെ വേണം തെളിയിക്കാൻ. ജെബി മേത്തറിനെ രാജ്യസഭയിലേക്ക് അയക്കുന്നത് സന്തോഷകരമെന്നും കെ.മുരളീധരൻ എംപി പറഞ്ഞു.

കോൺഗ്രസിന്‍റെ പ്രസക്തി പ്രവർത്തനത്തിലൂടെ തെളിയിക്കണം: കെ.മുരളീധരൻ എംപി

ഹൈക്കമാൻഡിന് അയച്ച കത്തിൽ താൻ രണ്ട് കാര്യങ്ങൾ സൂചിപ്പിച്ചിരുന്നു. അവ പരിഗണിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദി ഭാഷ അറിയുന്നവർ ദേശീയ രാഷ്ട്രീയത്തിൽ വരുന്നതാണ് നല്ലത്. തനിക്ക് ഹിന്ദി അറിയാത്തത് കൊണ്ടാണ് സംസ്ഥാന രാഷ്ട്രീയത്തിൽ നിൽക്കുന്നത്. രമേശ്‌ ചെന്നിത്തല ഹിന്ദി നല്ല പോലെ അറിയാവുന്ന ആളാണെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.

Also Read: കേരളത്തെ കലാപഭൂമിയാക്കാൻ പ്രതിപക്ഷ ശ്രമമെന്ന് കോടിയേരി ബാലകൃഷ്ണൻ

Last Updated : Mar 19, 2022, 12:29 PM IST

ABOUT THE AUTHOR

...view details