കോഴിക്കോട്:തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് മാറ്റി സ്ഥാപിക്കണമെന്ന് കെ മുരളീധരൻ എംപി. നേരത്തെ കെ കരുണാകരൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് യൂണിവേഴ്സിറ്റി കോളജ് അവിടെ നിന്ന് മാറ്റാൻ തീരുമാനിച്ചിരുന്നു. എന്നാൽ സ്വകാരവൽക്കരണത്തിന്‍റെ പേര് പറഞ്ഞ് സിപിഎം അതിനെ എതിർക്കുകയായിരുന്നു. ഇന്ന് സമാധാന അന്തരീക്ഷം നിലനിൽക്കാൻ കോളജ് അവിടെ നിന്ന് മാറ്റുകയല്ലാതെ മറ്റു പോംവഴിയില്ലെന്നും മുരളീധരൻ കോഴിക്കോട് വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
യൂണിവേഴ്സിറ്റി കോളജ് മാറ്റി സ്ഥാപിക്കണമെന്ന് കെ മുരളീധരന്‍ എം പി - യൂണിവേഴ്സിറ്റി കോളജ്
ഇന്ന് സമാധാന അന്തരീക്ഷം നിലനിൽക്കാൻ കോളജ് അവിടെ നിന്ന് മാറ്റുകയല്ലാതെ മറ്റ് പോംവഴിയില്ലെന്നും മുരളീധരൻ
മുരളീധരൻ എം.പി
ഒട്ടനവധി മഹാന്മാരെ വാർത്തെടുത്ത യൂണിവേഴ്‌സിറ്റി കോളജ് ഇന്ന് ക്രിമിനലുകളെ ഉൽപാദിപ്പിക്കുന്ന സ്ഥാപനമായി മാറി. അവിടെ വിദ്യാഭ്യാസമല്ല നടക്കുന്നതെന്നും എസ്എഫ്ഐയിലുള്ള സമാധാനപ്രിയർക്ക് പോലും ഇപ്പോൾ പഠിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.