പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ഒരുവിഭാഗം മാധ്യമപ്രവർത്തകര്‍ പ്രകടനം നടത്തി - citizenship amendement act
ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര സർക്കാരിനും നിയമത്തിനും എതിരാക്കാനുള്ള ഗൂഢനീക്കമാണ് രാജ്യത്ത് നടക്കുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ ആരോപിച്ചു
കോഴിക്കോട്: പൗരത്വ ഭേദഗതിയെ പിന്തുണച്ചും കേന്ദ്ര സർക്കാരിന് അഭിവാദ്യമർപ്പിച്ചും കോഴിക്കോട് ഒരു വിഭാഗം മാധ്യമ പ്രവർത്തകർ പ്രകടനം നടത്തി. കാലിക്കറ്റ് പ്രസ് ക്ലബ് പരിസരത്ത് നിന്നാരംഭിച്ച മാർച്ച് കിഡ്‌സൺ കോർണറിൽ സമാപിച്ചു. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് കേന്ദ്ര സർക്കാരിനും നിയമത്തിനും എതിരാക്കാനുള്ള ഗൂഢനീക്കമാണ് രാജ്യത്ത് നടക്കുന്നതെന്നും ഒരു പൗരനെയും ബാധിക്കാത്ത വിഷയത്തിലാണ് ഇപ്പോൾ പ്രതിഷേധങ്ങൾ നടക്കുന്നതെന്നും മാധ്യമ പ്രവർത്തകർ പറയുന്നു. ടി.എച്ച്. വത്സരാജ്, എം. ബാലകൃഷ്‌ണൻ, എം.കെ. രമേശ്, പി. ഷിമിത്ത്, ടി. സുധീഷ്, സി. സിന്ധു, ഷാജി തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.