ജോളിയെ തെളിവെടുപ്പിനായി ഷാജുവിന്‍റെ വീട്ടിലേക്ക് കൊണ്ടുപോയി - koodathayi news updates
ഷാജുവിന്‍റെ ആദ്യ ഭാര്യ സിലി താമസിച്ചിരുന്ന വീട്ടിലെത്തിച്ചാണ് തെളിവെടുക്കുക

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ സിലി കൊലക്കേസിന്‍റെ തെളിവെടുപ്പുമായി ബന്ധപ്പെട്ട് ജോളിയെ രണ്ടാം ഭർത്താവ് ഷാജുവിന്‍റെ വീട്ടിൽ തെളിവെടുപ്പിനായി കൊണ്ടുപോയി. ഷാജുവിന്‍റെ ആദ്യ ഭാര്യ സിലി താമസിച്ചിരുന്ന വീട്ടിൽ എത്തിച്ചാണ് അന്വേഷണ സംഘം തെളിവെടുപ്പ് നടത്തുക. ഇതിന് ശേഷം ഷാജുവിനെയും അച്ഛൻ സഖറിയയെയും അമ്മ ഫിലോമിനയെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. മൂന്ന് പേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുന്ന രീതിയും പൊലീസ് പരീക്ഷിക്കും. ഇതിന് പുറമെ സിലി കുഴഞ്ഞ് വീണ താമരശേരിയിലെ ദന്താശുപത്രിയിലും ഓമശേരിയിലെ ആശുപത്രിയിലും തെളിവെടുപ്പ് നടത്തും.