കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ ആദ്യ കൊലപാതകമായ പൊന്നാമറ്റം വീട്ടിൽ ടോം തോമസിൻ്റെ ഭാര്യ അന്നമ്മയെ കൊലപ്പെടുത്താൻ ജോളി ഉപയോഗിച്ചത് നായയെ കൊല്ലാനുള്ള വിഷമെന്ന് അന്വേഷണ സംഘം. ആട്ടിൻസൂപ്പിൽ വിഷം കലർത്തി നൽകിയാണ് അന്നമ്മയെ കൊന്നതെന്ന് അന്വേക്ഷണ സംഘത്തോട് ജോളി വെളിപ്പെടുത്തി. ആട്ടിൻസൂപ്പിൽ കീടനാശിനി കലർത്തി അന്നമ്മയെ കൊലപ്പെടുത്തിയെന്നാണ് ജോളി നേരത്തെ മൊഴി നൽകിയിരുന്നത്.
കൂടത്തായി ആദ്യ കൊലപാതകം ; നായയെ കൊല്ലാനുള്ള വിഷം ഉപയോഗിച്ച് - കോഴിക്കോട് ജോളി വാർത്ത
എം.കോം ബിരുദമുണ്ടെന്ന് അവകാശപ്പെട്ട ജോളിയോട് ജോലിക്ക് അപേക്ഷ നൽകാൻ അന്നമ്മ നിരന്തരം ആവശ്യപ്പെട്ടിരുന്നു. റോയിക്ക് വായ്പ നൽകിയ പണം തിരിച്ചു ചോദിക്കാൻ തുടങ്ങിയതും അന്നമ്മയെ കൊല്ലാൻ കാരണമായെന്ന് പൊലീസ് പറയുന്നു.
ജോളിയുടെ പുതിയ മൊഴിയുടെ അടിസ്ഥാനത്തിൽ അന്വേഷണ സംഘം കോഴിക്കോട് മൃഗാശുപത്രിയിലെത്തി പരിശോധന നടത്തി. തുടർന്ന് 2002 ഓഗസ്റ്റ് 22 ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കൂടത്തായി സ്വദേശിനി നായയെ കൊല്ലുന്ന വിഷം വാങ്ങിയതായി കണ്ടെത്തി. എന്നാൽ രജിസ്റ്ററിൽ ചേർത്ത പേരിന് വ്യതാസമുണ്ടെങ്കിലും രജിസ്റ്ററ്റിലെ കയ്യക്ഷരം ജോളിയുടേത് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. നായയെ കൊല്ലുന്ന വിഷം ഉപയോഗിച്ച് ഒരാളെ കൊന്നു എന്ന പത്രവാർത്ത കണ്ടതിൻ്റെ അടിസ്ഥാനത്തിലാണ് ഈ വിഷം വാങ്ങാൻ തീരുമാനിച്ചതെന്ന് ജോളി പൊലീസിനോട് പറഞ്ഞതായാണ് വിവരം.
എം.കോം ബിരുദമുണ്ടെന്ന് അവകാശപ്പെട്ട ജോളിയോട് ജോലിക്ക് അപേക്ഷ നൽകാൻ അന്നമ്മ നിരന്തരം ആവശ്യപ്പെട്ടിരുന്നു. റോയിക്ക് വായ്പ നൽകിയ പണം തിരിച്ചു ചോദിക്കാൻ തുടങ്ങിയതും അന്നമ്മയെ കൊല്ലാൻ കാരണമായെന്ന് പൊലീസ് പറയുന്നു. അതേസമയം പാലായിൽ നിന്ന് കീടനാശിനി എത്തിച്ചാണ് അന്നമ്മയെ കൊന്നതെന്ന ആദ്യ മൊഴി അന്വേഷണത്തിൻ്റെ വഴി തെറ്റിക്കാനായിരുന്നുവെന്നും ഡോഗ് കിൽ വിഷം 2002 ന് ശേഷം നിരോധിച്ചതാണെന്നും പൊലീസ് പറഞ്ഞു.