ജോളിയെ ഇന്ന് കോടതിയിൽ ഹാജരാക്കും - Koodathayi latest news
ഇതിനകം പതിനഞ്ച് ദിവസമാണ് ജോളി പോലീസ് കസ്റ്റഡിയിൽ കഴിഞ്ഞത്
![ജോളിയെ ഇന്ന് കോടതിയിൽ ഹാജരാക്കും](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4873629-411-4873629-1572069540826.jpg)
കോഴിക്കോട്:കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിയെ ഇന്ന് കൊയിലാണ്ടി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും. താമരശ്ശേരി ജുഡീഷ്യൽ മജിസ്ട്രേറ്റ് അവധിയായതിനാലാണ് കൊയിലാണ്ടിയില്‍ ഹാജരാക്കുന്നത്. അടുത്ത മാസം നാല് വരെയാണ് സിലി വധക്കേസിലെ ജോളിയുടെ റിമാൻഡ് കാലാവധി. 26ന് വൈകിട്ട് നാലു മണിക്കകം ജോളിയെ ഹാജരാക്കണമെന്ന് കോടതി നിർദേശമുണ്ടായിരുന്നു. വടകര തീരദേശ പൊലീസ് സ്‌റ്റേഷൻ സിഐ ബി.കെ.സിജുവിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ ഹാജരാക്കുക. അതേസമയം പ്രതിക്ക് നിയമസഹായമൊരുക്കുന്നതിനായി കോടതി നിയോഗിച്ച അഭിഭാഷകൻ കെ.ഹൈദർ ജോളിക്ക് വേണ്ടി കോടതിയിൽ ജാമ്യാപേക്ഷയും താമരശ്ശേരി ഒന്നാംകോടതി എ.പി.പി സുജയ സുധാകരൻ തടസ്സഹർജിയും സമർപ്പിക്കും.