കൂടത്തായി പ്രതി ജോളി ജോസഫ് ആത്മഹത്യക്ക് ശ്രമിച്ചു - ജോളി ജോസഫ്
ജയിലിൽ പുലർച്ചെ 4.50ന് കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യാ ശ്രമം. ജോളിയെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൂടത്തായി കൊലപാതക കേസ് പ്രതി ജോളി ജോസഫ് ആത്മഹത്യക്ക് ശ്രമിച്ചു
കോഴിക്കോട്:കൂടത്തായി കൊലപാതക പരമ്പര കേസിലെ മുഖ്യപ്രതി ജോളി ജോസഫ് ആത്മഹത്യക്ക് ശ്രമിച്ചു. ജയിലിൽ പുലർച്ചെ 4.50ന് കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യാ ശ്രമമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചു. ജോളിയെ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തെന്നാണ് റിപ്പോർട്ട്. കൂടുതല്‍ വിവരങ്ങള്‍ ജയില്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.