കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ നാലാമത്തെ കേസിലും മുഖ്യപ്രതി ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പൊന്നാമറ്റം വീട്ടിൽ അന്നമ്മയുടെ സഹോദരൻ മഞ്ചാടിയിൽ മാത്യു കൊല്ലപ്പെട്ട കേസിലാണ് കൊയിലാണ്ടി സിഐ കെ. ഉണ്ണികൃഷ്‌ണന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ജോളിയെ അറസ്റ്റ് ചെയ്തത്. ഉച്ചയോടെ ജില്ലാ ജയിലിൽ എത്തിയാണ് റിമാൻഡിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
കൂടത്തായി കേസ്; മാത്യു മഞ്ചാടിയിൽ വധത്തില്‍ ജോളിയുടെ അറസ്റ്റ് രേഖപ്പെടുത്തി - koodathai jolly latest news
ഉച്ചയോടെ ജില്ലാ ജയിലിൽ എത്തിയാണ് റിമാൻഡിൽ കഴിയുന്ന പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്

ജോളി
സിലിയെ കൊലപ്പെടുത്തിയ കേസിൽ ജോളിയെ താമരശേരി മുൻസിഫ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം തിരികെ ജയിലിലേക്ക് എത്തിച്ച ശേഷമായിരുന്നു അറസ്റ്റ് നടപടി. അതേസമയം മാത്യു മഞ്ചാടിയില്‍ വധക്കേസില്‍ വിശദമായി ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പ് നടത്തുന്നതിനുമായി ജോളിയെ അന്വേഷണസംഘം കസ്റ്റഡിയിൽ വാങ്ങും. റിമാൻഡ് റിപ്പോർട്ടിനൊപ്പം താമരശേരി കോടതിയിൽ നാളെ കസ്റ്റഡി അപേക്ഷയും സമർപ്പിക്കും.