കേരളം

kerala

ETV Bharat / state

'ശബ്‌ദരേഖ തന്‍റേതല്ല, നിയമനടപടി സ്വീകരിക്കും' ; വിശദീകരണവുമായി ജോണി നെല്ലൂര്‍ - വിവാദ ശബ്ദരേഖ തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്ന് ജോണി നെല്ലൂര്‍

പാര്‍ട്ടി മാറിയാല്‍ സ്ഥാനങ്ങള്‍ നല്‍കാമെന്നുപറഞ്ഞ് പുറത്തുവന്ന ശബ്ദരേഖ തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്ന് ജോണി നെല്ലൂര്‍

Clt  വിവാദ ശബ്‌ദ രേഖ തന്‍റെതല്ല  വിശദീകരണവുമായി ജോണി നെല്ലൂര്‍  വിവാദ ശബ്‌ദ രേഖ തന്‍റേതല്ലെന്ന് ജോണി നെല്ലൂര്‍  Johnny Nellore says controversial audio recording is not his  വിവാദ ശബ്ദരേഖ തനിക്കെതിരെ കെട്ടിച്ചമച്ചതാണെന്ന് ജോണി നെല്ലൂര്‍  Johnny Nellore says controversial audio recording was fabricated against him
വിവാദ ശബ്‌ദ രേഖ തന്‍റെതല്ല

By

Published : Jun 6, 2022, 6:24 PM IST

കോഴിക്കോട് : പാര്‍ട്ടി മാറുന്നത് സംബന്ധിച്ച് പുറത്തുവന്ന വിവാദ ശബ്‌ദരേഖ തന്‍റേതല്ലെന്ന് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂര്‍. സംഭവം തന്‍റെ പേരില്‍ മനപ്പൂര്‍വം കെട്ടിച്ചമച്ചതാണ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ ജാള്യത മറക്കാന്‍ ശ്രമിക്കുന്നവരാണ് ഇതിന് പിന്നിലെന്നും ജോണി നെല്ലൂര്‍ പറഞ്ഞു.

'ശബ്‌ദരേഖ തന്‍റേതല്ല, നിയമനടപടി സ്വീകരിക്കും' ; വിശദീകരണവുമായി ജോണി നെല്ലൂര്‍

ഒരു പാര്‍ട്ടിയിലേക്കും പോകാന്‍ തീരുമാനിച്ചിട്ടില്ല. ഇതുസംബന്ധിച്ച് ആരുമായും താന്‍ ചര്‍ച്ച നടത്തിയിട്ടുമില്ല. ആരോപണത്തിനെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കുമെന്നും ജോണി നെല്ലൂര്‍ പറഞ്ഞു. സ്റ്റേറ്റ് കാറും കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും തന്നാല്‍ പാര്‍ട്ടി മാറാമെന്ന് പറഞ്ഞ് പുറത്തുവന്ന ശബ്ദരേഖ ജോണി നെല്ലൂരിന്‍റേതാണെന്ന് ആരോപണമുയര്‍ന്നതോടെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

also read:വിദ്വേഷ പ്രസംഗക്കേസ്; പി.സി ജോര്‍ജിനെ പൊലീസ് ചോദ്യം ചെയ്‌തു

ജോണി നെല്ലൂര്‍ മുന്നണി മാറാന്‍, കേരള കോണ്‍ഗ്രസ് നേതാവ് ഹഫീസിനോട് സഹായം അഭ്യര്‍ഥിക്കുന്നതായി ശബ്‌ദരേഖയിലുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. പാര്‍ട്ടി മാറിയാല്‍ സ്ഥാനങ്ങള്‍ നല്‍കാമെന്ന ബി.ജെ.പിയുടെ വാഗ്‌ദാനവും പുറത്തുവന്നിരുന്നു.

ABOUT THE AUTHOR

...view details