കോഴിക്കോട്: കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍റെ പ്രസ്ഥാവന അദ്ദേഹം വഹിക്കുന്ന സ്ഥാനത്തിന് യോജിച്ചതല്ലെന്ന് ഗുജറാത്ത് എംഎല്‍എയും ദളിത് നേതാവുമായി ജിഗ്നേഷ് മേവാനി. ആർ എസ് എസ് വക്താവിന്‍റെ ഭാഷയാണ് കേരള ഗവർണർ ഉപയോഗിക്കുന്നത്. ആരിഫ് മുഹമ്മദ് ഖാൻ കേരള ഗവർണർ സ്ഥാനം രാജിവച്ച് ആർ എസ് എസ് അംഗമാവുന്നതാണ് നല്ലതെന്നും ജിഗ്നേഷ് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രതിഷേധിക്കുന്നവരെ അധിക്ഷേപിക്കുന്ന തരത്തിലാണ് ഗവർണരുടെ പ്രസ്ഥാവന. ഇത്തരം നടപടി ശരിയല്ല. ഭരണഘടനയെ തകർക്കുന്ന കേന്ദ്ര സർക്കാരിന് കുടപിടിക്കുകയാണ് ഗവർണറെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളാ ഗവർണർ ആർഎസ്എസ് അംഗമാവുന്നതാണ് നല്ലതെന്ന് ജിഗ്നേഷ് മേവാനി - ജിഗ്നേഷ് മേവാനി
കശ്‌മീർ മുതൽ കേരളം വരെയും ഗുജറാത്ത് മുതൽ ബംഗാൾ വരെയും സമാന ചിന്താഗതിക്കാരെ കൂട്ടിയോജിപ്പിച്ച് വലിയ പ്രക്ഷോഭം നടത്താനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി
പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിൽ അഭ്യന്തര മന്ത്രി അമിത് ഷായും യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥും മത്സരിക്കുകയാണ്. എന്നാൽ രാജ്യവ്യാപകമായ പ്രക്ഷോഭത്തിന് യുവാക്കൾ തയ്യാറെടുക്കുകയാണ്. കശ്‌മീർ മുതൽ കേരളം വരെയും ഗുജറാത്ത് മുതൽ ബംഗാൾ വരെയും സമാന ചിന്താഗതിക്കാരെ കൂട്ടിയോജിപ്പിച്ച് വലിയ പ്രക്ഷോഭം നടത്താനാണ് ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം ഇപ്പോൾ ചർച്ചയ്ക്ക് തയ്യാറാണെന്നാണ് പറയുന്നത്. എന്നാൽ തടങ്കൽ പാളയങ്ങൾ നിർമ്മിക്കാൻ തുടങ്ങിയ സർക്കാരിനോട് എന്ത് വിഷയമാണ് ചർച്ച ചെയ്യേണ്ടതെന്നും ജിഗ്നേഷ് മേവാനി ചോദിച്ചു.