കേരളം

kerala

ETV Bharat / state

സിപിഎം ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുന്നു, ആര്‍എസ്എസുമായി ഒറ്റയ്ക്ക് ചര്‍ച്ച നടത്തിയിട്ടില്ല: ജമാഅത്തെ ഇസ്‌ലാമി - ജമാഅത്ത് ഇസ്ലാമി ആര്‍എസ്എസ് ചര്‍ച്ച

ആര്‍എസ്എസ് ചര്‍ച്ചയില്‍ പങ്കെടുത്ത് ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് സംസാരിക്കാൻ ജമാഅത്തെ ഇസ്‌ലാമി അട്ടിപ്പേര്‍ അവകാശം നേടിയോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് മറുപടി നല്‍കി ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ പി മുജീബ് റഹ്‌മാൻ

jamaat e islami  rss  jamaat e islami rss meet  ജമാഅത്ത് ഇസ്ലാമി  ജമാഅത്ത് ഇസ്ലാമി ആര്‍എസ്എസ് ചര്‍ച്ച  അമീർ പി മുജീബ് റഹ്മാൻ
ജമാഅത്ത് ഇസ്ലാമി

By

Published : Feb 20, 2023, 1:29 PM IST

Updated : Feb 20, 2023, 2:22 PM IST

ജമാഅത്തെ ഇസ്‌ലാമി അസി. അമീര്‍ പി മുജീബ് റഹ്‌മാൻ മാധ്യമങ്ങളോട്

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി - ആര്‍എസ്എസ് ചര്‍ച്ചാവിവാദത്തില്‍ വിശദീകരണവുമായി ജമാഅത്തെ ഇസ്‌ലാമി. ആര്‍എസ്എസുമായി ഒറ്റയ്ക്ക് ചര്‍ച്ച നടത്തിയിട്ടില്ലെന്നും രാജ്യത്തെ മറ്റു പ്രമുഖ സംഘടനകളോടൊപ്പം ചര്‍ച്ചയില്‍ ഭാഗമാവുകയാണ് ചെയ്തതെന്നും ജമാഅത്തെ ഇസ്‌ലാമി കേരളഘടകം അസിസ്റ്റന്‍റ് അമീര്‍ പി മുജീബ് റഹ്‌മാൻ പറഞ്ഞു. സംഭവത്തില്‍ സിപിഎം ഇസ്‌ലാമോഫോബിയ പ്രചരിപ്പിക്കുകയണെന്നും അദ്ദേഹം ആരോപിച്ചു.

സംഘ്പരിവാറിനെ എതിര്‍ക്കുന്ന സംഘടനകളാണ് ഡല്‍ഹിയില്‍ നടന്ന ചർച്ചയിൽ പ​ങ്കെടുത്തത്. ചർച്ചക്ക് ക്ഷണിച്ചത് ആര്‍എസ്എസാണ്. മറ്റു സംഘടനകളുമായി കൂടിയാലോചിച്ച ശേഷം അവരോടൊപ്പം ചര്‍ച്ചക്ക് പങ്കെടുക്കുകയായിരുന്നു. മുസ്‌ലിങ്ങളുടെ പേരില്‍ ആരോപിക്കപ്പെടുന്നതും തിരിച്ച് ആരോപിക്കപ്പെടുന്നതുമായ പല വിഷയങ്ങളും ചര്‍ച്ചക്ക് വന്നു. ഒരു തീരുമാനവും ആയിട്ടില്ല. ചര്‍ച്ച ഇനിയും തുടരുമെന്നും പി മുജീബ് റഹ്‌മാൻ പറഞ്ഞു.

സിപിഎമ്മിന് ഇസ്‌ലാമോഫോബിയ: -കോഴിക്കോട് നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും സിപിഎമ്മിനും എതിരെ രൂക്ഷവിമര്‍ശനമാണ് ജമാഅത്തെ ഇസ്‌ലാമി നേതാക്കള്‍ ഉയര്‍ത്തിയത്. മുസ്‌ലിം സംഘടനകളും ആര്‍എസ്എസും തമ്മില്‍ നടന്ന ചര്‍ച്ച വിവാദമായതിനു പിന്നില്‍ വ്യക്തമായ തിരക്കഥയുണ്ടെന്ന് ഇപ്പോള്‍ വെളിച്ചത്ത് വന്നു. സിപിഎമ്മും മുഖ്യമന്ത്രിയും ഈ ചര്‍ച്ച വിവാദമാക്കുകയായിരുന്നു. ഇസ്‌ലാമോഫോബിയ ആണ് ഇതിനുപിന്നില്‍. മുഖ്യമന്ത്രി പഴയ കാര്യങ്ങള്‍ മറക്കരുതെന്നും മുജീബ് റഹ്‌മാൻ പറഞ്ഞു. സിപിഎം ശ്രീഎമ്മുമായി 2016ല്‍ തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ ചര്‍ച്ച നടത്തിയിരുന്നു. അത് ഓര്‍മ വേണം. അവിടെ ധാരണ ഉണ്ടാക്കി, താഴെ തട്ടിലേക്കും ബന്ധം വളർന്നു. എന്നാൽ ചർച്ചയുടെ ഉള്ളടക്കം അവർ പുറത്ത് വിട്ടിട്ടില്ല, സിപിഎം വില കുറഞ്ഞ രാഷ്ട്രീയം കളിക്കുകയാണ്. ചര്‍ച്ചയില്‍ പങ്കെടുക്കാൻ ന്യൂനപക്ഷങ്ങളുടെ അട്ടിപ്പേര്‍ അവകാശം ജമാഅത്തെ ഇസ്‌ലാമി നേടിയോ എന്നാണ് മുഖ്യമന്ത്രി ചോദിച്ചത്. സമരപാരമ്പര്യമുള്ള കേരളത്തിലെ ഒരു സംഘടനയുടെ നേതാവ് ഇങ്ങനെ ചോദിക്കാൻ പാടില്ലായിരുന്നു. സിപിഎം ഓരോ സമരങ്ങളിലും അട്ടിപ്പേര്‍ അവകാശം വാങ്ങിയാണോ പങ്കെടുക്കാറുള്ളതെന്നും മുജീബ് റഹ്‌മാൻ ചോദിച്ചു.

എതിര്‍പ്പുകളെ ഉള്‍ക്കൊള്ളുന്നു:-ചർച്ചക്കെതിരെ മറ്റ് മുസ്‌ലിം സംഘടനകള്‍ ഉയര്‍ത്തിയ വിമര്‍ശനത്തെ ഉള്‍ക്കൊള്ളുന്നു. അവരെക്കൊണ്ട് രൂക്ഷമായ വിമർശനങ്ങൾ ഉന്നയിപ്പിച്ചത് ആരാണെന്ന് ഇപ്പോൾ വ്യക്തമായി. ആർ എസ് എസുമായി സമരസപ്പെട്ടിട്ടില്ല, ശക്തമായി എതിർക്കുക തന്നെ ചെയ്യും. സംഘ്പരിവാർ സംഘടനകളുടെ ഇരയാണ് മുസ്‌ലിം സംഘടനകൾ. നേരിട്ട് യുദ്ധം ചെയ്യുക തന്നെ ചെയ്യും. ആ സമരത്തിൻ്റെ മറ്റൊരു മുഖമാണ് ചർച്ച. വീണ്ടും ചർച്ചയാകാമെന്ന നിലപാടിൽ തന്നെയാണ് മുസ്‌ലിം സംഘടനകളെന്നും മുജീബ് റഹ്‌മാൻ പറഞ്ഞു.

Last Updated : Feb 20, 2023, 2:22 PM IST

ABOUT THE AUTHOR

...view details