കോഴിക്കോട്: കോഴിക്കോട് -മാവൂർ റോഡിൽ ജൈക്ക ശുദ്ധ ജലവിതരണ പദ്ധതിയുടെ പൈപ്പ് ലൈൻ കാൽനട യാത്രക്കാർക്കും വാഹന യാത്രയ്ക്കും ഭീഷണിയാകുന്നു. പെരുവയൽ മുതൽ ആനക്കുഴിക്കര വരെയുള്ള ഭാഗങ്ങളിലെ റോഡ് ചെളിക്കുളമായി. പൂവാട്ടുപറമ്പ് അങ്ങാടിയിലെയും അവസ്ഥയിതാണ്. ഇതോടെ യാത്രക്കാരും കച്ചവടക്കാരും ദുരിതത്തിലായി.
പൈപ്പ് ലൈന് വേണ്ടി റോഡ് കുഴിച്ചു: അപകട ഭീതിയില്‍ നാട്ടുകാർ
മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനോ ഇവിടെ വാഹനം നിർത്തിയിടാനോ സാധ്യമല്ല
മെയ് മാസത്തിലാണ് കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് റോഡ് ജെസിബി ഉപയോഗിച്ച് കുഴിച്ചത്. ഇടതുഭാഗത്ത് റോഡ് പൊളിച്ചാണ് കുഴിയുണ്ടാക്കിയത്. റോഡ് സമീപം കൂടി ചേർത്താണ് കുഴിച്ചതും പൈപ്പിട്ട് മൂടിയതും. ശരിയായ രീതിയിൽ കുഴി മൂടാതിരുന്നതിനാൽ മഴ പെയ്‌തതോടെ റോഡ് ചെളിക്കുളമായി. പലഭാഗത്തും വെള്ളം കെട്ടിക്കിടന്നേതാടെ റോഡ് തോടായി. ചില ഭാഗത്ത് ചെമ്മണ്ണിട്ടതോടെ ചെളി കൂടുതലായി. മെയ് അവസാനത്തിൽ കച്ചവടക്കാരും യാത്രക്കാരും പൊടി ശല്യത്താൽ പൊറുതിമുട്ടിയിരുന്നു.
മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കാനോ ഇവിടെ വാഹനം നിർത്തിയിടാനോ സാധ്യമല്ല. അരിക് ഭാഗത്തേക്ക് ഇറക്കിയാൽ വാഹനങ്ങൾ ചളിയിൽ പുതയുന്നതും ആണ്ടുപോകുന്നതും പതിവാണ്. ഇതോടെ അപകടങ്ങളും പതിവായിരിക്കുകയാണ്. വാഹനങ്ങൾ കടന്നുപോകുേമ്പാൾ റോഡരികിലേക്ക് മാറി നിൽക്കാനാവാതെ കാൽനടയാത്രക്കാരും ദുരിതത്തിലാണ്. ചെളി തെറിച്ചും കാൽ പുതഞ്ഞും ദുരിതം വേറെ. അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.