കോഴിക്കോട് : പാഠ്യപദ്ധതി ചട്ടക്കൂടില്‍ നിന്ന് ധാർമികമൂല്യങ്ങൾ തകർക്കുന്ന സമീപനം ഒഴിവാക്കണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. ലിംഗ സമത്വത്തിൽ സർക്കാർ നൽകിയ ഉറപ്പ് പാലിച്ചില്ല. മുസ്ലിം ലീഗ് വിളിച്ചുചേര്‍ത്ത വിവിധ ഇസ്ലാമിക സംഘടനകളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലിംഗ സമത്വ വിഷയം : സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ - Syed Sadiqali Shihab Thangal on gender neutrality
പഠ്യപദ്ധതിയില്‍ നിന്ന് ധാര്‍മിക മൂല്യങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇല്ലാതാക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍
സാദിഖലി ശിഹാബ് തങ്ങള്‍
ജെൻഡർ ന്യൂട്രാലിറ്റി വിഷയം യോഗത്തില്‍ ചര്‍ച്ചയായതായി സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വിഷയത്തിൽ സർക്കാർ ഇരട്ടത്താപ്പ് ഒഴിവാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.