കോഴിക്കോട് : ഐസൊലേഷൻ വാർഡുകളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് എസ് കെ പൊറ്റക്കാട് ഹാളിൽ നിർവഹിച്ചു. ആധുനിക സൗകര്യങ്ങളോടുകൂടിയ സംസ്ഥാനത്തെ 10 ഐസൊലേഷൻ വാർഡുകളാണ് പ്രവര്‍ത്തനമാരംഭിച്ചത്. ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് അധ്യക്ഷയായിരുന്നു.
അത്യാധുനിക സംവിധാനങ്ങളോടെ ഐസൊലേഷന്‍ വാര്‍ഡുകള്‍ ; സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ച് മുഖ്യമന്ത്രി - cm pinarayi vijayan
ആധുനിക സൗകര്യങ്ങളോടുകൂടിയ സംസ്ഥാനത്തെ 10 ഐസൊലേഷൻ വാർഡുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കോഴിക്കോട് എസ് കെ പൊറ്റക്കാട് ഹാളിൽ നിർവഹിച്ചു
കേരളത്തിൽ എല്ലാ നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡുകൾ തുടങ്ങുമെന്നും 140 ഇടത്തും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് പ്രതിരോധത്തിൽ കേരളത്തിന് നല്ല മാതൃക സൃഷ്‌ടിക്കാനായി. ഏതുരോഗം വന്നാലും കേരളം അതിനെ പ്രതിരോധിക്കാൻ സജ്ജമായി നിൽക്കും. ആരോഗ്യ മേഖലയുടെ ശേഷി വർധിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
പല പദ്ധതികൾക്കും പ്രയാസം സൃഷ്‌ടിക്കുന്നത്, ആവശ്യമായ പണം ഇല്ല എന്നുള്ളതാണ്. ഓരോ നിയോജക മണ്ഡലത്തിലും ഐസൊലേഷൻ വാർഡ് എന്നതാണ് സർക്കാർ ലക്ഷ്യമിട്ടത്.എല്ലാ എംഎൽഎമാരും അവരുടെ കൈയ്യിലെ ഫണ്ട് വിനിയോഗിക്കാൻ തയ്യാറായതോടെ ധന പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കാൻ കഴിഞ്ഞുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. മന്ത്രിമാരായ പി എം മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവരും സന്നിഹിതരായിരുന്നു.