കോഴിക്കോട്: മക്കളെ .. വാ ..മക്കളെ ...വാ...ഈ വിളി കേൾക്കുന്നവർ ആദ്യം ഒന്ന് തെറ്റിദ്ധരിച്ചേക്കാം. എന്നാൽ ശ്രദ്ധിച്ചു നോക്കിയാൽ ആ കൗതുക കാഴ്ച്ച കാണാം. സ്വന്തം കടയിലെത്തിയ കൊക്കുകൾക്ക് മീൻ കൊടുക്കുന്ന ഇസ്മയിൽ. കൊക്കുകൾക്ക് തീറ്റ കൊടുക്കുന്നത് ദിനചര്യയാണ് മലപ്പുറം വാഴക്കാട് എടക്കോട്ട് ഇസ്മയിലിന്. ഊർക്കടവ് പാലത്തിന് സമീപത്തെ മീൻ വിൽപനക്കാരനാണ് ഇസ്മയിൽ. ഇരുപത്തഞ്ച് വർഷം മുമ്പാണ് ഇവിടെ മീൻ വിൽപ്പന തുടങ്ങിയത്. അന്നുമുതൽ പറന്നെത്തുന്ന കൊക്കുകൾക്ക് വിശപ്പകറ്റുന്നത് ഇസ്മയിലാണ്. ആദ്യമൊക്കെ കൊക്കുകളുടെ എണ്ണം വളരെ കുറവായിരുന്നു.
മക്കളെ...വാ... കൊക്കുകൾക്ക് ഇസ്‌മയിലിന്‍റെ മീനൂട്ട്...ഊർക്കടവ് പാലത്തിന് സമീപത്തെ മനോഹര കാഴ്‌ച - കൊക്കിന് മീൻ കൊടുക്കുന്ന ഇസ്‌മയില്‍
ismayil fish guest heron egret malappuram Oorkkadavu ഇരുപത്തഞ്ച് വർഷം മുമ്പാണ് ഊർക്കടവ് പാലത്തിന് സമീപം ഇസ്മയില്‍ മീൻ വിൽപ്പന തുടങ്ങിയത്. അന്നുമുതൽ പറന്നെത്തുന്ന കൊക്കുകൾക്ക് വിശപ്പകറ്റുകയാണ് വാഴക്കാട് എടക്കോട്ട് ഇസ്മയില്‍.
Published : Nov 1, 2023, 7:12 PM IST
ഇപ്പൊ കഥ മാറി. അന്നദാതാവിനെ തേടിയെത്തുന്നവരുടെ എണ്ണം കൂടി. ദിവസേന മൂന്നും നാലും കിലോ മീൻ വരെ കൊക്കുകൾക്ക് ഭക്ഷണമായി നൽകും. വിശക്കുമ്പോൾ പറന്നെത്തും വിൽപ്പനക്കെത്തിച്ചത് വില കൂടിയ മീനാണോ എന്ന നോട്ടമൊന്നും കൊക്കുകൾക്കില്ല. അവരുടെ അവകാശമായാണ് ഇതിനെ കാണുന്നത്. മീൻ കിട്ടുന്നത് വരെ കലപില കൂട്ടി കെട്ടിയുണ്ടാക്കിയ പന്തലിന് മുകളിൽ നിൽക്കും. സ്വന്തം മക്കളെ പോലെയാണ് ഇസ്മയിലിന് ഇവിടെയെത്തുന്ന കൊക്കുകൾ. ഇസ്മയിലിന്റെ കൊക്ക് സ്നേഹത്തിന് നാട്ടുകാരും വലിയ പിന്തുണ നൽകുന്നുണ്ട്.