കോഴിക്കോട്: അന്തർസംസ്ഥാന ബസുകളുടെ സമരത്തെ തുടർന്ന് യാത്രക്കാരുടെ തിരക്ക് വർധിച്ചതോടെ കൂടുതല്‍ സര്‍വീസുകളുമായി കെഎസ്ആര്‍ടിസി.
അന്തർസംസ്ഥാന ബസ് സമരം; സര്‍വീസുകള്‍ വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി - ബസ് സമരം
സമരം തുടങ്ങിയത് മുതൽ യാത്രക്കാരുടെ തിരക്കിന് അനുസൃതമായി സർവീസുകൾ വർധിപ്പിച്ചിട്ടുണ്ടെന്ന് കോഴിക്കോട് ആർടിഒ ജോഷി ജോൺ പറഞ്ഞു.
സ്ഥിരം സര്‍വീസുകള്‍ക്ക് പുറമേ അധിക സര്‍വീസുകള്‍ നടത്തിയാണ് യാത്രക്കാരുടെ ദുരിതമകറ്റാൻ കെഎസ്ആർടിസി രംഗത്തെത്തിയത്. സാധാരണയായി കോഴിക്കോട്ട് നിന്ന് 21 സർവീസുകളാണ് കെഎസ്ആർടിസി നടത്തുന്നത്. എന്നാൽ സമരം തുടങ്ങിയത് മുതൽ യാത്രക്കാരുടെ തിരക്കിന് അനുസൃതമായി സർവീസുകൾ വർധിപ്പിച്ചിട്ടുണ്ടെന്ന് ജില്ലാ ആർടിഒ ജോഷി ജോൺ പറഞ്ഞു.
യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇനിയും കൂടുതല്‍ സര്‍വീസ് നടത്താന്‍ കെഎസ്ആര്‍ടിസി തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. കെഎസ്ആർടിസി അധിക സർവീസ് നടത്തിയിട്ടും യാത്രക്കാരുടെ പ്രശ്‌നങ്ങള്‍ക്ക് മാറ്റം വന്നിട്ടില്ലെന്ന് ഓള്‍ കേരള പാസഞ്ചേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് എ കെ ഗണേശന്‍ പറഞ്ഞു. അന്തർസംസ്ഥാന സ്വകാര്യ ബസ് ഉടമകൾ സമരം നടത്തുമ്പോൾ ടിക്കറ്റിന് ഫ്ലെക്‌സി നിരക്ക് ഈടാക്കാതെ സർവീസ് നടത്തുന്ന കെഎസ്ആർടിസിയിൽ ഉണ്ടായിരിക്കുന്ന യാത്രക്കാരുടെ വർദ്ധന പുതിയ പ്രതീക്ഷയാണ് നൽകുന്നതെന്ന് ജീവനക്കാർ പറയുന്നു.