ലെവൽ ക്രോസ് സുരക്ഷ; ബോധവൽകരണവുമായി കോഴിക്കോട് റെയിൽവെ - അന്താരാഷ്ട്ര റെയിൽവേ ലെവൽ ക്രോസിങ് ദിനം
ബോധവല്‍കരണം അന്താരാഷ്ട്ര ലെവല്‍ ക്രോസിങ് ദിനത്തിന്‍റെ ഭാഗമായി. റോഡ് ഷോ സ്റ്റേഷൻ ഡയറക്ടർ മൊയ്തീൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു.
![ലെവൽ ക്രോസ് സുരക്ഷ; ബോധവൽകരണവുമായി കോഴിക്കോട് റെയിൽവെ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3443184-thumbnail-3x2-rail.jpg)
റോഡ് ഷോയുടെ ഫ്ലാഗ് ഓഫ്
കോഴിക്കോട് മുതൽ കണ്ണൂർ വരെയുള്ള ലെവൽ ക്രോസുകളിലാണ് ബോധവൽകരണത്തിന്‍റെ ഭാഗമായി റോഡ് ഷോ നടന്നത്. ആളില്ലാത്ത ലെവൽ ക്രോസുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളും സ്വീകരിക്കേണ്ട മുന്‍കരുതലുകളേയും കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് സ്റ്റേഷൻ ഡയറക്ടർ മൊയ്തീൻകുട്ടി പറഞ്ഞു. സ്റ്റേഷൻ മാനേജർ എ.എം മാത്തച്ചൻ, ഡെപ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ ഇ.കെ രാഘവൻ, ആർപിഎഫ് ഇൻസ്പെക്ടർ വിനോദ്.ജി.നായർ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
റോഡ് ഷോ സ്റ്റേഷൻ ഡയറക്ടർ മൊയ്തീൻകുട്ടി ഫ്ലാഗ് ഓഫ് ചെയ്തു
Last Updated : Jun 1, 2019, 5:49 PM IST