കോഴിക്കോട്: റിഹാബ് ഇന്ത്യ ഫൗണ്ടേഷനുമായി ഐഎന്‍എല്ലിന് ബന്ധമുണ്ടെന്ന ആരോപണങ്ങൾക്ക് പിന്നാലെ പ്രതികരണവുമായി ഐഎൻഎൽ സംസ്ഥാന പ്രസിഡന്‍റ് എപി അബ്‌ദുൽ വഹാബ്. ഐഎൻഎൽ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് സുലൈമാൻ റിഹാബ് ഫൌണ്ടേഷന്‍റെ തലപ്പത്ത് ഇരിക്കുന്നതിന്‍റെ പേരിലാണ് സംസ്ഥാന നേതൃത്വവുമായി ദേശീയ നേതൃത്വം തെറ്റിയത്. റിഹാബ് ഫൗണ്ടഷനുമായി മുഹമ്മദ് സുലൈമാന് ഇപ്പോഴും ബന്ധം ഉണ്ടെന്നും എപി അബ്‌ദുൽ വഹാബ് പറഞ്ഞു.
റിഹാബ് ഫൗണ്ടഷനുമായി മുഹമ്മദ് സുലൈമാന് ബന്ധമുണ്ടെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്‍റ്
റിഹാബ് ഫൗണ്ടഷനുമായി ഐഎൻഎൽ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് സുലൈമാന് ബന്ധമുള്ളതിന്‍റെ പേരിലാണ് സംസ്ഥാന നേതൃത്വവുമായി ദേശീയ നേതൃത്വം തെറ്റിയതെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്‍റ് അബ്‌ദുൽ വഹാബ് പറഞ്ഞു.
റിഹാബ് ഫൗണ്ടഷനുമായി മുഹമ്മദ് സുലൈമാന് ബന്ധമുണ്ടെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്‍റ്
റിഹാബ് ഫൗണ്ടേഷനുമായി ബന്ധമില്ലെന്ന വാദം അംഗീകരിക്കാൻ ആകില്ല. ഐഎന്‍എല്‍ തലവന്‍ തന്നെയാണ് റിഹാബ് ഫൗണ്ടേഷന്‍റെ തലവനെന്നും, സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലിനും ഫൗണ്ടേഷനുമായി ബന്ധമുണ്ടെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് കെ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐഎൻഎൽ സംസ്ഥാന നേതൃത്വത്തിന്‍റെ പ്രതികരണം.