കോഴിക്കോട്: ഐഎൻഎൽ സംസ്ഥാന കമ്മിറ്റി ഓഫീസ് കാസിം വിഭാഗത്തിന് നൽകി ജില്ലാ മുൻസിഫ് കോടതി ഉത്തരവ്. അബ്‌ദുല്‍ വഹാബ് വിഭാഗം ഓഫീസിൽ കയറരുതെന്നും കോടതി അറിയിച്ചു. കാസിം ഇരിക്കൂറിൻ്റെ പരാതിയെ തുടർന്നാണ് ഉത്തരവ്. മൂന്നാം തീയതി വഹാബ് വിഭാഗം ഓഫീസിൽ സ്റ്റേറ്റ് കൗൺസിൽ യോഗം ചേരാൻ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇതേ ഓഫീസിൽ വഹാബ് ജില്ലാ കമ്മിറ്റി യോഗം വിളിച്ച് ചേർത്തിരുന്നു.
നേരത്തേ ഐഎൻഎൽ പിളർപ്പിനെതിരെ സിപിഎം കടുത്ത വിമർശനം ഉന്നയിച്ചിരുന്നു. ഒറ്റപ്പാര്‍ട്ടിയായി ഇടതുമുന്നണിയില്‍ നിന്നാല്‍ മതിയെന്നായിരുന്നു സിപിഎം നല്‍കിയ നിര്‍ദേശം. രണ്ടായി പിളര്‍ന്ന ഐഎന്‍എല്ലിനെ അംഗീകരിക്കില്ലെന്ന സന്ദേശം ഇരു വിഭാഗത്തിനും സിപിഎം നല്‍കി. പ്രശ്‌നങ്ങള്‍ ഒത്തുതീർപ്പാക്കി ഒന്നിക്കണമെന്നാണ് സിപിഎം വ്യക്തമാക്കുന്നത്.