കോഴിക്കോട് : പാർട്ടിക്ക് അധികാരം കിട്ടിയപ്പോൾ ചിലർ മതിമറന്നെന്ന് ഐഎൻഎൽ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് സുലൈമാൻ. അവർ പല ആവശ്യങ്ങളും ഉന്നയിച്ചു. അത് നടക്കാതെ വന്നപ്പോൾ അവർക്ക് മോഹഭംഗമുണ്ടായി. അതാണ് പ്രശ്‌നങ്ങൾക്ക് കാരണം. ഐഎൻഎൽ പിളർന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
'പാർട്ടിക്ക് അധികാരം കിട്ടിയപ്പോൾ ചിലർ മതിമറന്നു' ; രൂക്ഷ വിമര്‍ശനവുമായി ഐഎന്‍എല്‍ ദേശീയ പ്രസിഡന്‍റ് - ഐഎൻഎൽ പിളർന്നു
കേരളത്തിലെ പാർട്ടിയിൽ ഉണ്ടായ തർക്കങ്ങൾ ദൗർഭാഗ്യകരമാണ്. നേതാക്കളുമായി ചർച്ച നടത്തിയെന്നും മുഹമ്മദ് സുലൈമാൻ
പാർട്ടിക്ക് അധികാരം കിട്ടിയപ്പോൾ ചിലർ മതിമറന്നു: ഐഎൻഎൽ ദേശീയ പ്രസിഡന്‍റ് മുഹമ്മദ് സുലൈമാൻ
Also read: ലൈംഗികാധിക്ഷേപ പരാതി ; ഹരിത നേതാക്കൾക്ക് ലീഗ് നേതൃത്വത്തിന്‍റെ അന്ത്യശാസനം
കേരളത്തിലെ പാർട്ടിയിൽ ഉണ്ടായ തർക്കങ്ങൾ ദൗർഭാഗ്യകരമാണ്. നേതാക്കളുമായി വിഷയത്തില്‍ ചർച്ച നടത്തിയെന്നും മുഹമ്മദ് സുലൈമാൻ കോഴിക്കോട് പറഞ്ഞു. താലിബാൻ പ്രശ്‌നം നയതന്ത്രപരമായി പരിഹരിക്കാൻ ഇന്ത്യ ഇടപെടണം. മുൻ വിധിയോടെ പ്രശ്‌നത്തെ സമീപിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Last Updated : Aug 16, 2021, 6:59 PM IST