കേരളം

kerala

ETV Bharat / state

പ്രശ്‌നങ്ങള്‍ ഒത്തുതീർപ്പാക്കി ഐഎൻഎൽ : സംഭവിച്ചതെല്ലാം ദൗർഭാഗ്യകരമെന്ന് നേതാക്കള്‍ - ഐഎൻഎൽ

കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചക്കൊടുവിൽ ഇരുവിഭാഗങ്ങളും കഴിഞ്ഞ ദിവസം സമവായത്തിലെത്തിയിരുന്നു.

INL ISSUES SOLVED  KASIM IRIKKUR  ABDUL WAHAB  പ്രശ്‌നങ്ങള്‍ ഒത്തുതീർപ്പാക്കി ഐഎൻഎൽ  ഐഎൻഎൽ  ഐഎന്‍എല്ലിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു
പ്രശ്‌നങ്ങള്‍ ഒത്തുതീർപ്പാക്കി ഐഎൻഎൽ

By

Published : Sep 13, 2021, 3:41 PM IST

കോഴിക്കോട് : ഐഎന്‍എല്ലിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് നേതാക്കളായ കാസിം ഇരിക്കൂറും അബ്‌ദുള്‍ വഹാബും. അച്ചടക്ക നടപടികൾ പിൻവലിച്ചതായും ഉണ്ടായതെല്ലാം ദൗർഭാഗ്യകരമായ സംഭവങ്ങളാണെന്നും നേതാക്കള്‍ പ്രതികരിച്ചു.

നിര്‍ഭാഗ്യകരമായ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പാർട്ടിയിൽ ചില ചേരികള്‍ ഉടലെടുത്തു. എന്നാൽ നിലവിൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചു. മെമ്പർഷിപ്പ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തി വച്ചിരിക്കുകയാണെന്നും നേതാക്കള്‍ കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

കാന്തപുരം എ പി അബൂബക്കർ മുസ്ല്യാരുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചക്കൊടുവിൽ ഇരുവിഭാഗങ്ങളും കഴിഞ്ഞ ദിവസം സമവായത്തിലെത്തിയിരുന്നു.

കൊച്ചിയിലെ തമ്മിൽ തല്ലിന് മുമ്പുള്ള അവസ്ഥ തുടരാനാണ് ധാരണ. വഹാബ് സംസ്ഥാന പ്രസിഡന്‍റായും കാസിം ഇരിക്കൂർ സെക്രട്ടറിയായും തുടരാനും അനുനയ ചർച്ചയിൽ തീരുമാനമായിരുന്നു.

ABOUT THE AUTHOR

...view details