കോഴിക്കോട്: ആർഎംപി(ഐ) സ്ഥാപക നേതാവ് ടി.പി ചന്ദ്രശേഖരന്‍റെ പേരിലുള്ള ടി.പി. ഭവൻ ഓർക്കാട്ടേരിയിൽ ഇന്ന് ആർഎംപി(ഐ) അഖിലേന്ത്യ ജനറൽ സെക്രട്ടറി മംഗത്റാം പസ്‌ല ഉദ്ഘാടനം ചെയ്യും. മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന ടി.പി. ഭവനിൽ വായനശാല, വിദ്യാർഥികൾക്ക് ആവശ്യമായ അക്കാദമിക് പരിശീലന കേന്ദ്രം എന്നിവയും പ്രവർത്തിക്കും. രാവിലെ 11 മണിക്ക് ഉദ്ഘാടനം നടക്കും. തുടർന്ന് വൈകിട്ട് ടി.പി. അനുസ്‌മരണ സമ്മേളനം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഷിബു ബേബി ജോൺ, എംഎൽഎമാരായ കെ.എൻ.എ. ഖാദർ, പാറക്കൽ അബ്ദുളള എന്നിവർ പങ്കെടുക്കും.
ഓർക്കാട്ടേരിയിൽ ടി.പി. ഭവൻ ഉദ്ഘാടനം ഇന്ന് - ഓർക്കാട്ടേരി ടി.പി. ഭവൻ
എൽഡിഎഫിലെ ഘടക കക്ഷികൾ പങ്കെടുക്കുന്നതിൽ സിപിഎം ഏർപ്പെടുത്തിയ വിലക്ക് നേരത്തെ വിവാദമായിരുന്നു
ടി.പി. ഭവൻ
എൽഡിഎഫിലെ ഘടക കക്ഷികൾ ടി. പി. ചന്ദ്രശേഖരൻ അനുസ്‌മരണത്തിൽ പങ്കെടുക്കുന്നതിൽ സിപിഎം വിലക്ക് ഏർപ്പെടുത്തിയത് നേരത്തെ വിവാദമായിരുന്നു.