കേരളം

kerala

By

Published : Mar 12, 2021, 6:10 PM IST

Updated : Mar 12, 2021, 9:15 PM IST

ETV Bharat / state

ഒരു വനിതയും പിന്നെ പുതുമയും പുതുമുഖങ്ങളും: ലീഗ് സ്ഥാനാർഥികളായി

പുതുമയും പുതുമുഖങ്ങളും നിറച്ച് മുസ്ലീംലീഗ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മൂന്ന് ടേം പാലിച്ച് സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയെങ്കിലും നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ, കെപിഎ മജീദ് എന്നിവർക്ക് വീണ്ടും മത്സരിക്കാൻ അവസരം നല്‍കി. 25 മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്.

IMUL
ഒരു വനിതയും പിന്നെ പുതുമയും പുതുമുഖങ്ങളും: ലീഗ് സ്ഥാനാർഥികളായി

കോഴിക്കോട്: അഴിമതിക്കേസിലും സ്വർണനിക്ഷേപ തട്ടിപ്പ് കേസിലും പ്രതിയായ എംഎല്‍എമാർക്ക് മുസ്ലീംലീഗില്‍ വീണ്ടും അവസരമില്ല. കുന്ദമംഗലം നിയോജകമണ്ഡലത്തില്‍ യുഡിഎഫ് സ്വതന്ത്രനായി കോൺഗ്രസ് നേതാവ് ദിനേശ് പെരുമണ്ണ മത്സരിക്കും. കുന്ദമംഗലത്തെ സ്ഥാനാർഥി നിർണയം അപ്രതീക്ഷമായിരുന്നു. 25 വർഷങ്ങൾക്ക് ശേഷം വനിതാ സ്ഥാനാർഥിയേയും ലീഗ് തീരുമാനിച്ചു. അഡ്വ നൂർബിന റഷീദാകും കോഴിക്കോട് സൗത്തിലെ ലീഗ് സ്ഥാനാർഥി. 1996ല്‍ പഴയ കോഴിക്കോട് 2 മണ്ഡലത്തില്‍ അന്നത്തെ വനിതാ ലീഗ് അധ്യക്ഷ ഖമറുന്നിസ അൻവർ മത്സരിച്ചതാണ് ഏറ്റവും ഒടുവിലത്തെ വനിത സ്ഥാനാർഥി.

ഒരു വനിതയും പിന്നെ പുതുമയും പുതുമുഖങ്ങളും: ലീഗ് സ്ഥാനാർഥികളായി

പുതുമയും പുതുമുഖങ്ങളും നിറച്ച് മുസ്ലീംലീഗ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. മൂന്ന് ടേം പാലിച്ച് സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയെങ്കിലും നേതാക്കളായ പികെ കുഞ്ഞാലിക്കുട്ടി, എംകെ മുനീർ, കെപിഎ മജീദ് എന്നിവർക്ക് വീണ്ടും മത്സരിക്കാൻ അവസരം നല്‍കി. 25 മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. പേരാമ്പ്ര, പുനലൂർ, ചടയമംഗലം എന്നി സീറ്റുകളില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല. പുനലൂരോ ചടയമംഗലമോ ഏതാണ് ലഭിക്കുക എന്നറിഞ്ഞ ശേഷമാകും സ്ഥാനാർഥി പ്രഖ്യാപനം.

അഴിമതിക്കേസില്‍ പ്രതിയായ കളമശേരി എംഎല്‍എ വികെ ഇബ്രാഹിംകുഞ്ഞിന് പകരം മകൻ വിഇ അബ്‌ദുൾ ഗഫൂറിനെ സ്ഥാനാർഥിയാക്കി. സ്വർണനിക്ഷേപ തട്ടിപ്പ് കേസിലും പ്രതിയായ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീന് പകരം എംകെഎം അഷ്‌റഫ് മത്സരിക്കും. എംകെ മുനീർ കോഴിക്കോട് സൗത്തില്‍ നിന്ന് മാറി കൊടുവള്ളിയില്‍ മത്സരിക്കും. മഞ്ഞളാംകുഴി അലി പെരിന്തല്‍മണ്ണയില്‍ നിന്ന് മാരി മങ്കടയില്‍ മത്സരിക്കും. യൂത്ത് ലീഗിനും അർഹമായ പ്രാതിനിധ്യം സ്ഥാനാർഥി നിർണയത്തില്‍ നല്‍കിയിട്ടുണ്ടെന്ന് ലീഗ് നേതാക്കൾ പറഞ്ഞു.

അഴീക്കോട് മണ്ഡലത്തില്‍ കെഎം ഷാജി, കൊണ്ടോട്ടിയില്‍ ടിവി ഇബ്രാഹിം, ഏറനാട് പികെ ബഷീർ, മലപ്പുറം പി ഉബൈദുള്ള, കോട്ടയ്ക്കല്‍ ആബിദ് ഹുസൈൻ തങ്ങൾ, മണ്ണാർക്കാട് എൻ ഷംസുദ്ദീൻ, കാസർകോട് എൻഎ നെല്ലിക്കുന്ന് എന്നിവർ വീണ്ടും മത്സരിക്കും. കെഎൻഎ ഖാദർ ഗുരുവായൂരിലേക്ക് മാറി മത്സരിക്കുകയാണ്. താനൂരില്‍ പികെ ഫിറോസ്, തിരൂരില്‍ കുറുക്കോളി മൊയ്‌തീൻ, കോങ്ങാട് യുസി രാമൻ, കൂത്തുപറമ്പ് പൊട്ടൻങ്കണ്ടി അബ്‌ദുള്ള എന്നിവർ പുതുമുഖങ്ങളാണ്.

മലപ്പുറം ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുസമദ്‌ സമദാനിയായിരിക്കും യുഡിഎഫ് സ്ഥാനാര്‍ഥി. ഒഴിവുവരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.വി. അബ്ദുല്‍ വഹാബ് മത്സരിക്കുമെന്നും ലീഗ് സംസ്ഥാന നേതൃത്വം അറിയിച്ചു.

1.മഞ്ചേശ്വരം: എ.കെ.എം. അഷ്റഫ്

2.കാസര്‍കോട്: എൻഎ നെല്ലിക്കുന്ന്

3.അഴീക്കോട്: കെ.എം ഷാജി

4. കൂത്തുപറമ്പ് : പൊട്ടന്‍കണ്ടി അബ്ദുള്ള

5. കുറ്റ്യാടി:പാറക്കല്‍ അബ്ദുള്ള

6. കോഴിക്കോട് സൗത്ത് : അഡ്വ. നൂര്‍ബീന റഷീദ്

7. കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രന്‍)

8. തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ്

9. മലപ്പുറം :പി. ഉബൈദുല്ല

10. വള്ളിക്കുന്ന് :പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍

11. കൊണ്ടോട്ടി :ടി.വി. ഇബ്രാഹിം

12. ഏറനാട് : പി. കെ ബഷീര്‍

13. മഞ്ചേരി :അഡ്വ. യു.എ. ലത്തീഫ്

14.പെരിന്തല്‍മണ്ണ: നജീബ് കാന്തപുരം

15.താനൂര്‍:പി.കെ. ഫിറോസ്

16.കോട്ടക്കല്‍:കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍

17.മങ്കട: മഞ്ഞളാംകുഴി അലി

18.വേങ്ങര:പി.കെ. കുഞ്ഞാലിക്കുട്ടി

19.തിരൂര്‍ :കുറുക്കോളി മൊയ്തീന്‍

20.ഗുരുവായൂര്‍ :അഡ്വ. കെ.എന്‍.എ. ഖാദര്‍

21.തിരൂരങ്ങാടി: കെ.പി.എ. മജീദ്

22. മണ്ണാര്‍ക്കാട് : അഡ്വ. എന്‍. ഷംസുദ്ദീന്‍

23. കളമശ്ശേരി :അഡ്വ. വി.ഇ. ഗഫൂര്‍

24. കൊടുവള്ളി : ഡോ. എം.കെ. മുനീര്‍

25. കോങ്ങാട്:യു.സി. രാമന്‍

26.പുനലൂര്‍/ ചടയമംഗലം :പിന്നീട് പ്രഖ്യാപിക്കും

27.പേരാമ്പ്ര:പിന്നീട് പ്രഖ്യാപിക്കും

Last Updated : Mar 12, 2021, 9:15 PM IST

ABOUT THE AUTHOR

...view details