കോഴിക്കോട്: വടകര മണിയൂരില്‍ വന്‍ വ്യാജവാറ്റ് കേന്ദ്രം കണ്ടെത്തി. 630 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തില്‍ വടകര റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെകെ ഷിജില്‍ കുമാറും സംഘവും മേഖലയില്‍ റെയ്‌ഡ് നടത്തുകയായിരുന്നു. കരുവഞ്ചേരി കളരിക്കുന്ന് മലയിലാണ് വന്‍തോതില്‍ വാറ്റ് നടക്കുന്നതായി വിവരം കിട്ടിയത്. വാറ്റിയ ശേഷം വിവിധ കേന്ദ്രങ്ങളില്‍ എത്തിച്ച് വിൽപ്പന നടത്തുകയാണ് സംഘം ചെയ്യുന്നത്. കൊവിഡ് 19 കാരണം മദ്യഷാപ്പുകള്‍ക്ക് ഷട്ടറിട്ടതോടെ വന്‍തോതിലുള്ള ആവശ്യക്കാരെ കണക്കാക്കിയാണ് വ്യാജവാറ്റ് നടക്കുന്നത്.
കോഴിക്കോട് വ്യാജ വാറ്റ് കേന്ദ്രത്തില്‍ നിന്ന് 630ലിറ്റര്‍ വാഷ് പിടിച്ചെടുത്തു - latest kozhikode
630 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തു.ആരേയും പിടികൂടാനായില്ല.
മണിയൂരില്‍ വന്‍ വ്യാജവാറ്റ് കേന്ദ്രം; 630 ലിറ്റര്‍ വാഷ് പിടിച്ചെടുത്തു
മണിയൂരില്‍ വിപുലമായി വാറ്റുന്നതിനായുള്ള സംവിധാനമാണ് ഒരുക്കിയിരുന്നത്. വ്യാജവാറ്റ് പിടികൂടിയത് സംബന്ധിച്ച് കേസെടുത്തതായി എക്‌സൈസ് അറിയിച്ചു. ആരേയും പിടികൂടാനായില്ല. പ്രിവന്‍റീവ് ഓഫീസര്‍ പ്രമോദ് പുളിക്കൂല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെകെ ജയന്‍, എന്‍എസ് സുനീഷ്, ടി സനു, സിവി സന്ദീപ്, പി ശ്രീരഞ്ജ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് റെയ്‌ഡ് നടത്തിയത്. ഇത്തരം റെയ്‌ഡുകള്‍ തുടരുമെന്നും എക്‌സൈസ് അറിയിച്ചു.